ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാങ്കുളം മേഖലയിലെ ആദിവാസികള്‍ക്കുള്ള സൗജന്യ വൈദ്യുതി സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് കൈമാറി; നടന്നത് വൻ അഴിമതി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!

  • By Desk
Google Oneindia Malayalam News

അടിമാലി: മാങ്കുളം മേഖലയിലെ ആദിവാസി കുടികളില്‍ സൗജന്യമായി ലഭിക്കേണ്ട വൈദ്യുതി കണക്ഷനുകളാണ് സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ മറിച്ചുവിറ്റത്. അര്‍ഹതപ്പെട്ട വൈദ്യുതി കണക്ഷന്‍ ഇതുവരെ കിട്ടാത്ത കുടിനിവാസികള്‍ക്ക് വൈദ്യുതി കണക്ഷന്റെ പേരില്‍ ബില്‍ ലഭിച്ചതോടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്. അടിമാലി ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് മാങ്കുളത്തുനിന്ന് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തുവന്നത്.

എക്‌സിറ്റ്‌പോള്‍ : ഇടുക്കിയില്‍ കോണ്‍ഗ്രസ് കണക്കുകള്‍ ഇങ്ങനെ... സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ്!!

അന്വേഷണത്തില്‍ 2013ല്‍ കുടികളിലെ ആളുകള്‍ക്കായി നടപ്പാക്കിയ പദ്ധതില്‍ 21 അനധികൃത കണക്ഷനുകള്‍ കണ്ടെത്തി. സെക്ഷന്‍ ഓഫീസില്‍ ലൈന്‍ വലിച്ച് മീറ്റര്‍ സ്ഥാപിച്ചതായി വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ്. പരിശോധന നടത്തിയ വീടുകളില്‍ ഇവയൊന്നും സ്ഥാപിച്ചതായി കണ്ടെത്തിയില്ല. മാത്രവുമല്ല പല വീടുകളുടെയും 500 മീറ്ററിനുള്ളില്‍ വൈദ്യുതിലൈന്‍ എത്തിയിട്ടുപോലുമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

KSEB

ഇവിടെയെല്ലാം കണക്ഷന്‍ നല്‍കിയതായിട്ടാണ് രേഖകളിലുള്ളത്. സംഭവത്തില്‍ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥരെ നേരത്ത സസ്പെന്‍ഡു ചെയ്തിരുന്നു. പിന്നീട് ഈ സംഭവം വിജിലന്‍സ് ഏറ്റെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം അസി.എക്സി.എന്‍ജിനീയറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡു ചെയ്തത്. ആദിവാസികള്‍ക്ക് നല്‍കേണ്ട സൗജന്യ വൈദ്യുതി കണക്ഷന്‍ റിസോര്‍ട്ടുകള്‍ക്ക് കൈമാറിയതോടെ ഇരുട്ടിലാക്കിയത് മാങ്കുളത്തെ ആദിവാസി കുടികളെയാണ്.

Idukki
English summary
Free electricity for tribal people was handed over to private resorts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X