ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കലവറയില്‍ നിന്ന് അരി മുതല്‍ സ്റ്റൗ വരെ

  • By Lekhaka
Google Oneindia Malayalam News

കട്ടപ്പന: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കി അഴുത ബ്ലോക്ക്. അഴുത ബ്ലോക്കിന്റെ കലവറയില്‍ നിന്നും അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്കുന്നത് അരി മുതല്‍ ഗ്യാസ് സ്റ്റൗ വരെ. ബ്ലോക്ക് പരിധിയിലുളള വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിനായി ബിഡിഒയുടെ നേതൃത്വത്തില്‍ ജീവനക്കാരുള്‍പ്പെട്ട ഒരു ടീംതന്നെ രൂപീകരിച്ച് വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍,തുടങ്ങിയവയില്‍ നിന്നെല്ലാം ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്തു.

ഇത്തരത്തില്‍ അരി, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെ 15 ടണ്ണിലേറെ ഭക്ഷ്യ- അവശ്യസാധനങ്ങളുടെ സംഭരണ വിതരണകേന്ദ്രമായി കലവറയെന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഒരു ഭാഗം പ്രവര്‍ത്തിച്ചു. ക്യാമ്പുകളിലേക്ക് കൂടുതലായും ഒറ്റപ്പെട്ട കോളനികളിലേക്കും വീടുകളിലേക്കും കിറ്റുകളായും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്കി. പ്രളയത്തില്‍ ഒറ്റപ്പെട്ടുപ്പോയ വണ്ടിപ്പെരിയാര്‍, കുമളി മേഖലയ്ക്കായി കലവറയുടെ ഒരു കേന്ദ്രം വാളാര്‍ഡിയില്‍ ക്രമീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൈനാടത്തിന്റെ മേല്‍നോട്ടത്തില്‍ ഇവിടെ നിന്നും അവശ്യസാധനങ്ങള്‍ വിതരണം ചെയ്തത് പ്രദേശവാസികള്‍ക്ക് പ്രയോജനപ്രദമായി.

pic

ഇ.എസ് ബിജിമോള്‍ എം.എല്‍.എ യുടെ നിര്‍ദേശപ്രകാരം അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുപുറത്തുളള ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടി, മേമാരി ആദിവാസി ഊരുകളിലും അവശ്യസാധനങ്ങള്‍ എത്തിച്ചു.വണ്ടിപ്പരിയാര്‍ മേഖലയില്‍ വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ക്ക് അവശ്യസാധനങ്ങള്‍ക്കു പുറമെ ഗ്യാസ് സ്റ്റൗവും പായും വിതരണം ചെയ്തു. ഇത്തരത്തില്‍ 25 ഗ്യാസ് സ്റ്റൗ ആണ്് കലവറയില്‍ നിന്നും വിതരണം ചെയ്തത്. പൊതുപ്രവര്‍ത്തകരുടെയും ബ്ലോക്ക് ജീവനക്കാരുടെയും കൃത്യമായ അന്വേഷണത്തില്‍ നേരിട്ടു ബോധ്യപ്പെട്ട ഏറ്റവും അര്‍ഹരായവര്‍ക്കാണ് ഈ സഹായങ്ങള്‍ നല്കിവരുന്നത്.

Idukki
English summary
From rice to gas stove is distribute to flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X