ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്ധന വില: ഇടുക്കിയില്‍ മൂന്നുമാസത്തിനുള്ളില്‍ സര്‍വ്വീസ് ഉപേക്ഷിച്ചത് 350 തോളം സ്വകാര്യ ബസുകള്‍!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇന്ധനവില വര്‍ദ്ധിച്ചതോടെ ഇടുക്കിയിലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലേക്ക് മൂന്നു മാസത്തിനിടെ ജില്ലയില്‍ 86 സ്വകാര്യ ബസുകളാണ് പെര്‍മിറ്റ് റദ്ദാക്കിയത്. 24 ബസുകള്‍ യൂ ഫോം(മൂന്ന് മാസത്തേക്ക് വണ്ടി ഓടാന്‍ ബുദ്ധിമുട്ടുള്ളതായി കാണിച്ച് നല്‍കുന്ന രേഖ) കൊടുത്ത് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക് പ്രകാരം ആയിരം ബസുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തിയിരുന്നത്.

<strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ</strong>മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

ഇതില്‍ 535 ബസുകള്‍ ജില്ലയ്ക്കുള്ളിലും ബാക്കി ബസുകള്‍ മറ്റു ജില്ലകളില്‍ നിന്നുള്ളതുമാണ്. നിലവില്‍ 650 ബസുകള്‍ മാത്രമാണ് ഓടുന്നതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ഒരുദിവസം 200 കിലോമീറ്ററിനു മുകളില്‍ ഓടുന്ന ബസുകളാണ് ജില്ലയില്‍ കൂടുതല്‍. ഇതിന് 65 മുതല്‍ 70 ലിറ്റര്‍ വരെ ഡീസല്‍ ആവശ്യമാണ്. എന്നാല്‍ ദിവസ കളക്ഷന്‍ ഡീസല്‍ തുകയുമായി ചേര്‍ത്തു നോക്കുമ്പോള്‍ പല സര്‍വ്വീസകളും വന്‍ നഷ്ടത്തിലാണ്.

Bus

നികുതിയും ക്ഷേമ നിധിയും തൊഴിലാളികളുടെ ശമ്പളവും ചേരുമ്പോള്‍ നഷ്ടത്തിന്റെ കണക്കുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു.ഒരുവര്‍ഷം 96,000 രൂപയാണ് ഇന്‍ഷുറന്‍സ്. പുതിയ ടയറിന് 24,000 രൂപയും അറ്റക്കുറ്റപണികള്‍ ചെയ്യുന്നതിന് 6500 രൂപയും ചിവലവു വരുന്നു.കൂടാതെ മൂന്നു ജീവനക്കാരുടെ ശബളം കൂടി വരുമ്പോള്‍ ഒരു ബസ് ഉടമയ്ക്ക് പ്രയോജനം ലഭിക്കാതെ വരുന്നതാണ് ഈ മേഖല പ്രതിസന്ധിയിലാകുവാന്‍ കാരണം.

40 ലക്ഷം രൂപയോളം മുടക്കി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്ന ഉടമസ്ഥനു പ്രതീക്ഷക്കുയര്‍ന്ന ലാഭം ലഭിക്കാതെ വരുന്നു. പ്രളയത്തിനുശേഷം റോഡുകളുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വ്വീസുകള്‍ ഉപേക്ഷിക്കേണ്ടി വന്നതും ബസ് ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഇന്ധനവില ഈ രീതിയില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നിന്നുപോകും. ചാര്‍ജ് വര്‍ദ്ധനകൊണ്ട്മാത്രം പ്രതിസന്ധി അവസാനിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രശനപരിഹാരം കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

Idukki
English summary
Fuel hike: 350 private buses stoped service in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X