Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ പീഡനത്തിന് ഇരയായി തീകൊളുത്തിയ ദളിത് പെൺകുട്ടി മരിച്ചു, മരിച്ചത് 17കാരി

ഇടുക്കി: ഇടുക്കി നരിയമ്പറ്റയില്‍ പീഡനത്തിന് ഇരയായി പെണ്‍കുട്ടി മരിച്ചു. 17കാരിയായ ദളിത് പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

നരിയാമ്പാറ സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനു മനോജിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്. പെണ്‍കുട്ടിയുടെ അയല്‍വാസി ആയിരുന്ന ഇയാള്‍ അടുപ്പം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാളെ ഡിവൈഎഫ്ഐ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്.

Recommended Video

cmsvideo
    #Breaking: ഇടുക്കിയിൽ പീഡനത്തിനിരയായ 17 വയസ്സുളള പെൺകുട്ടി മരിച്ചു
    death

    ഒക്ടാബര്‍ 22നാണ് പെണ്‍കുട്ടി വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കുളിമുറിയ്ല്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് അയല്‍വാസികളാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. 65 ശതമാനത്തോളം പെണ്‍കുട്ടിക്ക് പൊള്ളലേറ്റിരുന്നു. മുഖത്തും കഴുത്തിലുമായിരുന്നു കൂടുതല്‍ പൊള്ളലേറ്റത്.

    ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+