ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ വ്യക്തിയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം: വീടും, കാറും അടിച്ചുതകര്‍ത്തു!! സംഭവം ഇടുക്കിയില്‍!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: രാജകുമാരിയില്‍ സ്വകാര്യ വ്യക്തിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. രാജകുമാരി നോര്‍ത്ത് ഓലിക്കല്‍ മത്തായിയുടെ വീടിന് നേരയാണ് മൂന്നംഗ ഗുണ്ടാം സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടുന്ന വാഹനവും വീടിന്റെ ജനല്‍ ചില്ലുകളും സംഘം അടിച്ചു തകര്‍ത്തു. ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

<strong>പുൽവാമ ഭീകരാക്രമണം; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, പങ്കില്ലെന്ന് പാകിസ്താൻ </strong>പുൽവാമ ഭീകരാക്രമണം; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ, പങ്കില്ലെന്ന് പാകിസ്താൻ

വാഹനത്തിലെത്തിയ മൂന്നംഗ സംഘം അപ്രതീക്ഷിതമായി വീടിന് നേരെ അക്രമണം നടത്തുകയായിരുന്നു. വീട്ടുടമസ്ഥനായ ഓലിക്കല്‍ മത്തായിയും കുടുംബവും ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് ആക്രണം നടത്തിയത്. വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാറും. വീടിന്‍രെ ജന്നല്‍ ചില്ലുകളും അക്രമി സംഘം അടിച്ചു തകര്‍ത്തു. ശബ്ദ്ദം കേട്ട് മത്തായിയും കുടുംബാംഗങ്ങളും വാതില്‍ തുറന്ന് പുറത്തെത്തിയതോടെ സംഘം ആക്രമണം അവസാനിപ്പിച്ച് വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ അക്രമണം നടത്തിയവരെ തനിക്ക് അറിയാമെന്നും ഇവര്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ സഹിതം കാണിച്ച് ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് സ്ഥലത്തെത്തി സന്ദര്‍ശിച്ച് മടങ്ങുകയല്ലാതെ പ്രതികളെ പിടികൂടുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലെന്ന് മത്തായി പറഞ്ഞു.

carattack-15502

എന്നാല്‍ വസ്തു സംബന്ധമായ തര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്നും ഇതുമായി ബന്ധപ്പെട്ട് ബാബുവിനും, എതിര്‍കക്ഷിക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. കൂടാതെ വീട് കയറി അക്രമണം നടത്തിയതിന് കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷമം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര്‍ ഡി ഓയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ശാന്തമ്പാറ സി ഐ ചന്ദ്രകുമാര്‍ പറഞ്ഞു..

Idukki
English summary
goon attack against individuals house, car attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X