Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസോര്‍ട്ടില്‍ ഗുണ്ടാ ആക്രമണം ലക്ഷങ്ങളുടെ നാശനഷ്ടം!!! ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി!!!

രാജാക്കാട്: ഇടുക്കി ശാന്തമ്പാറില്‍ സ്വകാര്യ റിസോര്‍ട്ടില്‍ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം.ശാന്തമ്പാറ കള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ സഫാരി എന്ന റിസോര്‍ട്ടിലാണ് സമീപദിവസങ്ങളിലായി രണ്ട് തവണ ഗുണ്ടാ ആക്രമണം ഉണ്ടായത്. റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ജീവനക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഈ മാസം ഏഴാം തീയതിയും പതിനേഴാം തീയതിയുമാണ് ശാന്തമ്പാറയ്ക്ക് സമീപം കള്ളിപ്പാറയിലുള്ള ഉള്‍പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൂന്നാര്‍ സഫാരി റിസോര്‍ട്ടില്‍ ഒരുപറ്റം ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ഏഴാം തീയതി രാത്രിയിലെത്തിയ സംഘം ഓഫീസ് മുറിയുടെയടക്കം വാതിലുകള്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ട ജീവനക്കാരിയെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

resortattack-15

മണിക്കൂറുകള്‍ മുറിക്കുള്ളികഴിഞ്ഞ ഇവര്‍ പിന്നീട് ആരോ മുറി തുറന്ന സമയത്ത് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സംഘം റിസോര്‍ട്ടിന്റെ ജനന്നല്‍ ചില്ലുകളടക്കം തല്ലി തകര്‍ക്കുകയും ചെയ്ത് മടങ്ങി. ഇതിന് ശേഷം റിസോര്‍ട്ടുടമ അബ്ദ്ദുള്‍ ഖാദര്‍ ശാന്തമ്പാറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് ശേഷമാണ് പതിനേഴ് പകല്‍ സമയത്ത് റിസോര്‍ട്ടില്‍ ആളില്ലാത്ത സമയത്ത് എത്തിയ മുപ്പതോളം വരുന്ന സംഘം വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് ടി വി അടക്കമുള്ളവ അപഹരിച്ച് കടന്നു കളഞ്ഞത്. സംഭവം നടന്നത് വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+