• search
 • Live TV
ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍

അടിമാലി: വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞകാലങ്ങളില്‍ ഒന്നും ഉണ്ടാവാത്തവിധം മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മച്ചിപ്ലാവ് സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.സ്‌കൂളുകളില്‍ ഭൗതീക സാഹചര്യം വര്‍ധിച്ചു. ആറ് ലക്ഷത്തി എണ്‍പതിനായിരം കുട്ടികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളിലേക്ക് എത്തി.കുട്ടികള്‍ക്ക് എല്ലാ രീതിയിലുമുള്ള മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമമാണ് നടത്തുന്നത്.ശ്രമം അവസാനിപ്പിക്കുകയല്ല മുമ്പോട്ട് കൊണ്ടു പോകുകയാണ് ചെയ്യുന്നത്.793 കോടി രൂപ കിഫ്ബി വഴി വിദ്യാഭ്യാസ മേഖലയില്‍ ആധുനിക വല്‍ക്കരണത്തിനായി അനുവദിച്ചു.എല്ലാകുട്ടികളേയും സര്‍ക്കാര്‍ ഒരു പോലെയാണ് കാണുന്നതെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന കുട്ടികളുടെ അവകാശം സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മച്ചിപ്ലാവ് സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുടക്കമിട്ടിട്ടുള്ളത്.സംസ്ഥാന സര്‍ക്കാര്‍ 2016- 2017 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 1.24 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തുക.

സ്‌കൂളില്‍ നടന്ന പ്രാദേശിക ചടങ്ങ് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു.അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടിമാലി എ ഇ ഒ അംബികാ പി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി വിദ്യാധര എന്‍ കെ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, പി ടി എ പ്രസിഡന്റ് രാജേഷ് പൊയ്ക, സി ഡി ഷാജി, പഞ്ചായത്തംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.1961 ല്‍ എല്‍ പി സ്‌കൂളായി ആരംഭിച്ച ഈ പൊതുവിദ്യാലയം 2013 - 14 അധ്യായന വര്‍ഷത്തിലായിരുന്നു ഹൈസ്‌ക്കൂളായി ഉയര്‍ത്തിയത്.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന് പകരം സഹോദരന്‍, അല്ലെങ്കില്‍ പിഎംഎ സലാം; പ്രതികരിച്ച് എംഎല്‍എ

ആരാണ് ലത്തീഫ രാജകുമാരി? തട്ടിക്കൊണ്ടുപോയതോ തടങ്കലിലോ, യുഎഇയില്‍ അലയടിച്ച് ഫ്രീ ലത്തീഫ!!

എന്തുകൊണ്ട് ബിജെപിയിലേക്ക്? തീരുമാനത്തിന് പിന്നില്‍ ഒരേയൊരു കാരണം, തുറന്നുപറഞ്ഞ് മെട്രോമാന്‍ ഇ ശ്രീധരന്‍

ബിജെപിയില്‍ ചേര്‍ന്നത് ഗവണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

cmsvideo
  പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam
  Idukki

  English summary
  government was able to make great strides in the field of education; CM Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X