Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തശ്ശിയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു, ചെറുമകന്‍ അറസ്റ്റില്‍

തൊടുപുഴ: മുത്തശിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ചെറുമകന്‍ അറസ്റ്റില്‍. മദ്യപിച്ച് എപ്പോഴും വഴക്കുണ്ടാക്കുന്നതിനെ ചോദ്യം ചെയ്തപ്പോഴാണ് ചെറുമകന്‍ മുത്തശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാരമായ പൊള്ളലേറ്റ വണ്ണപ്പൂറം പുത്തന്‍ പുരയ്ക്കല്‍ പാപ്പിയമ്മയെ (90) അതീവഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ചെറുമകന്‍ ശ്രീജേഷിനെയാണ് കാളിയാര്‍ എസ്‌ഐ വിസി വിഷ്ണുകുമാര്‍ അറസ്റ്റ് ചെയ്തത്.

fire

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, സംഭവം നടക്കുന്ന സമയത്ത് ശ്രീജേഷിന്റെ പിതാവ് ശ്രീധരനും പാപ്പിയമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ശ്രീജേഷ് ആദ്യം പിതാവിനെ കല്ലെറിഞ്ഞ് ഓടിച്ചു. ഇത് ചോദ്യം ചെയ്ത പാപ്പിയമ്മയെ തലയില്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ കെടുത്തി പാപ്പിയമ്മയെ രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കാളിയാര്‍ പൊലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് പാപ്പിയമ്മയെ ആശുപത്രിയില്‍ എത്തിച്ചത്. 60 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പ്രതി ശ്രീജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി പാപ്പിയമ്മയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അബോധാവസ്ഥയില്‍ ആയതിനാല്‍ മൊഴി എടുക്കാന്‍ സാധിച്ചില്ല. ടൈല്‍സ് ജോലിക്കു പോകുന്ന ശ്രീജേഷ് അവിവാഹിതനാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+