ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എച്ച് ദിനേശന്‍ ഇടുക്കിയുടെ പുതിയകളക്ടര്‍.... ചുമതലയേറ്റു....!!!!

  • By Desk
Google Oneindia Malayalam News

പൈനാവ്: ജില്ലയുടെ 39-ാമത് കലക്ടറായി എച്ച്. ദിനേശന്‍ ചുമതലയേറ്റു. രാവിലെ കലക്ടറേറ്റില്‍ എത്തിയ അദ്ദേഹത്തെ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന കലക്ടര്‍ ജീവന്‍ബാബുവില്‍ നിന്നും ചുമതല ഏറ്റെടുത്തശേഷം കലക്ടറേറ്റില്‍ സന്നിഹിതരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി.

<strong>ഭിന്നതകൾ മാറി... മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!!</strong>ഭിന്നതകൾ മാറി... മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി സഖ്യം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും!!

കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നഗരസഭയില്‍ കുശാല്‍ നഗര്‍ സ്വദേശിയാണ്. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ഔദ്യോഗിക സേവനം ആരംഭിച്ച അദ്ദേഹം 2006ല്‍ ഡെപ്യൂട്ടി കലക്ടറായി നിയമിതനായി. കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ആറ് വര്‍ഷത്തോളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു. നൂറുകണക്കിന് ഭൂരഹിത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് നേതൃത്വം നല്‍കി.

H Dinesan

തുറമുഖ വകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന മധ്യപ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രനിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റായ സജിതയാണ് ഭാര്യ. അജയ്, അക്ഷയ് എന്നിവര്‍ മക്കളാണ്. എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍, ഡെപ്യൂട്ടികലക്ടര്‍മാരായ എം.എസ്. സലീം, ജോസ് ജോര്‍ജ്ജ്, ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ്, ഇടുക്കി തഹസീല്‍ദാര്‍ എസ്. ശ്രീജിത്, ഹുസൂര്‍ ശിരസ്തദാര്‍ മിനി കെ. ജോണ്‍, ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി.വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Idukki
English summary
H Dinesan apponted in Idukkii collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X