ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുണ്ടോ? തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപടി തുടങ്ങി

Google Oneindia Malayalam News

ഇടുക്കി: ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരാണോ നിങ്ങള്‍. വേഗം തിരിച്ചേല്‍പ്പിക്കണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ നടപടി എടുക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ഒന്നിലധികം പ്രദേശങ്ങളില്‍ താമസിച്ചവര്‍ക്കാണ് രണ്ടു വോട്ടര്‍ ഐഡി ഉണ്ടാകാന്‍ സാധ്യത. ഇത്തരം വിവരം മറച്ചുവെക്കരുത്. മറച്ചുവെക്കുന്നര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

v

വോട്ടര്‍ പട്ടിക സംശുദ്ധവും തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ പേര് ചേര്‍ക്കുന്നതും കൈവശമുള്ള കാര്‍ഡ് വിവരങ്ങള്‍ മറച്ചുവച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും തിരിച്ചറിയല്‍ കാര്‍ഡ് കൈവശപ്പെടുത്തുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

ആയതിനാല്‍ മറ്റിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേര് നിലവിലുള്ള ആളുകളും, ഒന്നില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചിരിക്കുന്നവരും അടിയന്തരമായി ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ എത്തി വിവരങ്ങള്‍ നല്‍കുവാനും പഴയകാര്‍ഡ് തിരികെ നല്‍കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം വീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഇനി ഒരു അറിയിപ്പില്ലാതെ തന്നെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...കെ മുരളീധരന് നേമത്ത് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഉപദേശം; ഞാന്‍ ദുര്‍ബലനായിരുന്നില്ല, തിരിച്ചടി...

Idukki
English summary
Have you one more Election Identity card? listen this details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X