അണക്കെട്ടുകള്‍ വരള്‍ച്ചയുടെ വക്കില്‍; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2337 അടിയായി!
ഇടുക്കി: കൊടുംവേനലില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി കുറഞ്ഞിരിക്കുകയാണ്. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമെ അണക്കെട്ടിലുള്ളൂ. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2280 അടിയില്‍ താഴെ ജലനിരപ്പ് എത്തിയാല്‍ പെന്‍സ്റ്റോക്ക് പൈപ്പ് വഴി മൂലമറ്റത്തേക്ക് വെള്ളമെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും.
ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെ എസ് ഇ ബി. 2023 ല്‍ ഇതേ സമയം 2330 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ അന്ന് വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ന്ന നിലയിലായിരുന്നു. ഇത്തവണ മുന്‍കരുതലെന്നോണം നേരെത്തെ തന്നെ വൈദ്യുതി ഉല്‍പ്പാദനം കുറച്ചു. നിലവിലുള്ള ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണം മാത്രമെ മൂലമറ്റം പവര്‍ ഹൗസില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. 8.9 ലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തുമ്പോള്‍ ഉല്‍പ്പാദനശേഷം 45.349 ലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഒഴുകിപ്പോകുന്നത്.

നിലവില്‍ ആറ് ജനറേറ്റുകളില്‍ അഞ്ച് ജനറേറ്ററുകള്‍ മാത്രമാണ് മൂലമറ്റം പവര്‍ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. കനത്ത ചൂട് തുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. ഇനിയും മഴ പെയ്തില്ലെങ്കില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്ന സ്ഥിതിയുണ്ടാകും. ഇത് സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.
വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണം എന്നാണ് കെ എസ് ഇ ബി പറയുന്നത്. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ വര്‍ധനവ് തുടരുകയാണ്. പല ദിവസങ്ങളിലും റെക്കോഡ് ഉപയോഗമാണ് ഉള്ളത്. പ്രതിദിനം പീക് ടൈമില്‍ അയ്യായിരത്തിലേറെ മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ചെലവാകുന്നത്.
മുന്‍പ് രാത്രി 11 മണി വരെയായിരുന്നു പീക് ടൈം. എന്നാല്‍ ഇപ്പോള്‍ അത് പുലര്‍ച്ചെ രണ്ടര വരെ എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. അതിനിടെ സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.
കനത്ത ചൂട് അനുഭവപ്പെടുന്ന പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അതിന് അനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications