ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൂര്യാഘാത സാധ്യത: ഇടുക്കിയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു എങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലെ ശരാശരി താപനില 34 നു മുകളിലാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

<strong>മദ്യലഹരിയില്‍ നടുറോഡില്‍ തല്ലുണ്ടാക്കി; നടന്‍ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു- വീഡിയോ</strong>മദ്യലഹരിയില്‍ നടുറോഡില്‍ തല്ലുണ്ടാക്കി; നടന്‍ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു- വീഡിയോ

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.

summer-1552

കുട്ടികളെ പഠന അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. തൊഴില്‍ സമയം പുന:ക്രമീകരിച്ച് വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്നു. തൊഴില്‍ സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Idukki
English summary
heat threat in alert and directions in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X