ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാർ രാജമലയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സൂചന; എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധ

Google Oneindia Malayalam News

ഇടുക്കി; മൂന്നാറിലെ രാജമലയിലെ പെട്ടിമുടി തോട്ടം മേഖലയിൽ ഉണ്ടായ മണ്ണിടിച്ചലിൽ 5 മരണം. പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീത്. 67 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇതുവരെ മൂന്ന് പേരെ രക്ഷിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

Recommended Video

cmsvideo
80 തൊഴിലാളികള്‍ മണ്ണിനടിയിലായി

നാല് ലയങ്ങളിലായി 80 ഓളം പേരാണ് കഴിഞ്ഞിരുന്നത്. തമിഴ്നാട് സ്വദേശികളാണ് ഇവിടെ കൂടുതലും. അതേസമയം എത്ര പേർ അപകടത്തിൽ പെട്ടുവെന്നോ ദുരന്തത്തിന്റെ വ്യാപ്തി സംബന്ധിച്ചോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പോലീസിനോ ദുരനന്ത നിവാരണ വകുപ്പിനോ ഈ ഭാഗത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. നിലവിൽ ജെസിബി ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ഹെലികോപ്റഅറർ ഉപയോഗിക്കാൻ സാധിക്കുമെങ്കിൽ ആ സാധ്യതയും പരിശോഝിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.

13-1418460056-pun

കഴിഞ്ഞ വർഷത്തെ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. ഇതുവരെ പുതിയ പാലം പൂർത്തിയായിട്ടില്ല. ഇക്കുറി മഴ കനത്തതോടെ താത്കാലിക പാലവും തകർന്നു. മൂന്നാറിൽ നിന്ന് 30 കിമി അകലെയാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടും. ഇതോടെ കൂടുതൽ ദിവസം മഴ കനക്കുമെന്നും വകുപ്പ് അറിയിച്ചു. മലപ്പുറത്ത് വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

Idukki
English summary
Heavy Landslide in idukki rajamala area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X