ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്ത മഴക്ക് സാധ്യത: ഇടുക്കിയില്‍ ജാഗ്രത നിര്‍ദ്ദേശം! എറണാകുളത്തും മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം!

  • By Desk
Google Oneindia Malayalam News

ഇടുക്കി: ന്യൂനമര്‍ദ്ദ സാധ്യത ഉള്ളതിനാല്‍ ഇടുക്കി ഉള്‍പ്പെടെ 9 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. കാറ്റോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇടുക്കിക്ക് പുറമെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലും ഏപ്രില്‍ 29, 30 തിയതികളില്‍ കനത്ത മഴക്ക് സാധ്യത ഉള്ളതായി നേരത്തെതന്നെ കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കിയിരുന്നു.

ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ ഒന്നാന്തരമൊരു പിണറായി ഹേറ്റർ ആയിരുന്നയാളാണ് ഞാൻ.. പക്ഷേ! സംവിധായകന്റെ കുറിപ്പ് വൈറൽ

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകളുള്ള പ്രദേശങ്ങളില്‍ കൂട്ടമായി നില്‍ക്കുന്നത് ഒഴിവാക്കുക,രാത്രിക്കാല സഞ്ചാരം ഒഴിവാക്കുക, പുഴയോരങ്ങളിലും, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നവരും കൂടുതല്‍ മുന്‍ക്കരുതലുകള്‍ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അതോരിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

rainalertidukki-

ഇടുക്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒറ്റപ്പെട്ട മഴലഭിക്കുന്നുണ്ട്. പലയിടങ്ങളിലും കനത്ത കാറ്റും വീശുന്നതിനാല്‍ മരങ്ങള്‍ കടുപുഴകി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മഴവെള്ളപാച്ചിലില്‍ റോഡുകളില്‍ ഉരുളന്‍ കല്ലുകള്‍ അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ അപകട സാധ്യതയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷമാണ് ഇടുക്കിയില്‍ ശക്തമായ മഴ അനുഭവപ്പെടുന്നത്.

Idukki
English summary
Heavy rain alerts in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X