ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കനത്തു; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു, രണ്ടു ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ (പാംബ്ല) ഡാമുകളുടെ മുഴുവന്‍ ഷട്ടറുകളും ഇന്ന് വൈകിട്ട് ആറിന് തുറക്കും. കല്ലാര്‍കുട്ടി ഡാമില്‍ നിന്നും 800 ക്യുമെക്‌സ് ,ലോവര്‍ പെരിയാര്‍ 1600 ക്യൂമെക്‌സ് വീതം വെള്ളം പുറത്തുവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ കരകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.

R

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

Recommended Video

cmsvideo
Heavy Rain Lashes Out In Kerala | Oneindia Malayalam

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റ് വീശുന്നതിനാല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?രാഹുല്‍ ഗാന്ധി പറഞ്ഞതാണ് ശരി... രേഖ മുക്കി മോദി സര്‍ക്കാര്‍, ചൈന ഇന്ത്യന്‍ പ്രദേശം കൈയ്യേറി?

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കികോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി

Idukki
English summary
Heavy rain expecting: Red alert declared in Idukki and Night travel banned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X