ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടി ജില്ലയില്‍ വീണ്ടും മഴശക്തം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇടുക്കിയില്‍ ജലനിരപ്പ് 2,397 അടി കടന്നു | Oneindia Malayalam

ചെറുതോണി : മഴ വീണ്ടുംശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജനനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കുറവായിരുന്നതിനാല്‍ അണക്കെട്ടില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഇന്നലെയും ഇന്നുമായി മഴതുടരുന്ന തിനാല്‍ ജലനിരപ്പ് അരയടിയോളം വര്‍ദ്ധിച്ചു.

നിലവില്‍ 2396.58 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2398 ല്‍ എത്തുമ്പോള്‍ വെള്ളംതുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്താനാണ് കെ എസ് ഇ ബി യുടെ തീരുമാനം.അമ്പത് സെന്റീമീറ്റര്‍വരെ ഉയര്‍ത്തി നാലുമണിക്കൂര്‍വരെ തുറന്നുവിട്ടാകും ട്രയല്‍റണ്‍ നടത്തുക.

page2

കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറവായിരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയരീതിയില്‍ കുറഞ്ഞിരുന്നു. എന്നാല്‍ വരുംമണിക്കൂറുകളില്‍ മഴതുടര്‍ന്നാല്‍ അണക്കെട്ടില്‍ രണ്ടുദിവസംകൊണ്ടുതന്നെ 2398 അടിയിലേക്ക് ജലനിരപ്പ് ഉയരും. പരമാധി സംഭരണശേഷി 2403 അടിയാണ്. ഒരാഴ്ചകൂടി മഴശക്തമായി പെയ്താല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നത് ഉറപ്പാണ്.

Idukki
English summary
Heavy rain in idukki; Drain in dam increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X