ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കയൊഴിയാതെ ഇടുക്കി...കനത്ത മഴതുടരുന്നു. കലിയടക്കാതെ പ്രളയം ഒരു മരണംകൂടി രണ്ടുപേരെ കാണാനില്ല... മഴകെടുതിയില്‍ ഒറ്റപെട്ട് ഇടുക്കി

  • By Desk
Google Oneindia Malayalam News

തൊടുപുഴ: തോരമഴയില്‍ ഒറ്റപ്പെട്ട് ഇടുക്കി. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മൂന്നാറില്‍ ഹോട്ടലിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.തമിഴ്‌നാട് സ്വദേശി മദനനാണ് മരിച്ചത്. ഇടുക്കി കുഞ്ചിതണ്ണിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായിട്ടുണ്ട്. കീരിത്തോട്ടില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് വീട്ടമ്മയും മണ്ണിനടിയിലായി. ഇരുവര്‍ക്കുംവേണ്ടിയുള്ള തിരച്ചില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചു.

 മഴയിൽ വിറങ്ങലിച്ച് കേരളം... 14 ജില്ലകളിലും റെഡ് അലർട്ട്.. 7 ജില്ലകളിൽ നാളെ അവധി!! മഴയിൽ വിറങ്ങലിച്ച് കേരളം... 14 ജില്ലകളിലും റെഡ് അലർട്ട്.. 7 ജില്ലകളിൽ നാളെ അവധി!!

dsp

ഇന്നു പുലര്‍ച്ചയോടെയാണ് മണ്ണിടിഞ്ഞ് വീട്ടമ്മ ഉള്ളില്‍ കുടുങ്ങിയത്. കുഞ്ചിതണ്ണി എല്ലക്കല്ലിനു സമീപം ഇന്നലെ രാത്രിയോടെയായിരുന്നു ഉരുള്‍പൊട്ടിയത്. ഇവിടെയും കാണാതായ ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ds

അപകട സാധ്യത കണക്കിലെടുത്ത് ഇന്നലെ രാത്രിയോടെ കൂടുതല്‍ കുടുംബങ്ങള്‍ ജില്ലയിലെ വിവിധ ഇടങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. കഴിഞ്ഞദവിസങ്ങളിലെല്ലാം മുടങ്ങികിടന്നിരുന്ന ഗതാഗതം പലയിടങ്ങളിലും പുനസ്ഥാപിച്ചിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ ഗതാഗതം പൂര്‍ണമായും നിശ്ചലമായി.

ds

ഇടുക്കി നേരിമംഗലം പാതയില്‍ പാംബ്ലമുതല്‍ ചെറുതോണിവരെയുള്ള ഭാഗങ്ങളില്‍ പത്തിലധികം ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. മുരിക്കാശേരിയുടെ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ ഗതാതം പൂര്‍ണമായും തടസ്സപ്പെട്ടു. ഇരുമ്പുപാലം അടിമാലി തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍മരിച്ച എട്ടുമുറിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. മഴതുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

Idukki
English summary
heavy rain in idukki,one died,2 are missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X