Get Updates
Get notified of breaking news, exclusive insights, and must-see stories!

Mullaperiyar Dam Water Level: കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 128.80 അടിയായി, ജാഗ്രത നിർദ്ദേശം

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

dam

മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 128.80 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും അവസാനമായി പുറത്തുവന്ന കണക്കനുസരിച്ച് ഇടുക്കി ഡാമില്‍ 2391.36 അടിയായിരിക്കുകയാണ്.

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കക്കി, ആനത്തോട്, അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. 50 സെ. മി ഉയരത്തിലാണ് ഇപ്പോള്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഈ സാചര്യത്തില്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലും അതി ശക്തമായ മഴ തുടരുകയാണ്. കുട്ടനാട്ടില് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം ആയൂരിന് സമീപത്ത് കനത്ത മഴയെ തുടര്‍ന്ന് റോഡ് തകര്‍ന്നു. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തിരുവനന്തപുരത്ത് ഇടിയോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ തിമിര്‍ത്ത് പെയ്യുകയാണ്. കൊല്ലം ജില്ലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

Recommended Video

cmsvideo
    കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്, കനത്ത ജാഗ്രത

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+