ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ എല്‍ഡിഎഫിന് തിരിച്ചടി; പഞ്ചായത്ത് ഭരണം നഷ്ടമായി, യുഡിഎഫിനൊപ്പം എല്‍ഡിഎഫ് അംഗവും

Google Oneindia Malayalam News

അടിമാലി: എല്‍ ഡി എഫിന് സംസ്ഥാനത്ത് മറ്റൊരു തിരിച്ചടിയും കൂടി. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന് നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ ഡി എഫിന് പഞ്ചായത്തില്‍ അധികാരം നഷ്ടമായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍ ഡി എഫിന് എതിരായി പതിനൊന്ന് അംഗങ്ങല്‍ വോട്ട് രേഖപ്പെടുത്തി.

ldf

എല്‍ ഡി എഫില്‍ നിന്ന് വിജയിച്ചെത്തിയ ഒരു അംഗത്തിന്റെയും സ്വതന്ത്രന്റെയും പിന്തുണ യു ഡി എഫിന് ലഭിച്ചതോടെ അവിശ്വാസം പാസാവുകയായിരുന്നു. ഒരാള്‍ ഒഴികെ ബാക്കി പത്ത് പഞ്ചായത്ത് അംഗങ്ങല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എല്‍ ഡി എഫില്‍ നിന്നും ഒരംഗവും സ്വതന്ത്ര അംഗവും വോട്ടെടുപ്പിനായി ഹജരായിരുന്നു. സി പി എമ്മില്‍ നിന്നുള്ള ഷേര്‍ളി മാത്യുവായിരുന്നു അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍ ഡി എഫ് 11, യു ഡി എപ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില.

കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്; പുറത്തുപറയാതെ താരങ്ങള്‍കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 50 പേര്‍ക്ക് കൊവിഡ്; പുറത്തുപറയാതെ താരങ്ങള്‍

Recommended Video

cmsvideo
ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

Idukki
English summary
Heavy setback for LDF; lost Charge of Adimali panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X