വേനല്‍മഴ എത്തിയതോടെ ഉഷാറായി ഇടുക്കി ജലവൈദ്യുത പദ്ധതി; ഇരട്ടിനേട്ടം, നാല് ദിവസം കൂടി മഴ
ഇടുക്കി: സംസ്ഥാനത്തുടനീളം വേനല്‍ മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞു. ഇതോടെ ഇരട്ടി നേട്ടത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ ഉല്പാദനവും കുറഞ്ഞു. അതേസമയം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഈ മാസത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 10.82 കോടി യൂണിറ്റായിരുന്നത് മൂന്ന് ദിവസത്തെ വേനല്‍ മഴ കാരണം 9.88 കോടി യൂണിറ്റായി കുറയുകയും ചെയ്തു.
ഇതോടെ ആഭ്യന്തര ഉത്പാദനത്തില്‍ 43 ലക്ഷം യൂണിറ്റിന്റെയും പുറത്ത് നിന്ന് എത്തിക്കുന്ന വൈദ്യുതിയില്‍ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. വേനല്‍മഴ തുടര്‍ച്ചയായി ലഭിക്കുന്നതോടെ സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ മാസം സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലേക്ക് 237.24 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്ത്പാദിപ്പിക്കാന് ആവശ്യമായ വെള്ളം ഒഴുകിയെത്തിയിട്ടുണ്ട്.

അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗത്തില്‍ ഇനിയും കുറവുണ്ടാകുകയും അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യും. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ടായിരുന്നു. മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ്.
24 മണിക്കൂറില്‍ 64.5 മീല്ലി മീറ്റര്‍ മുതല്‍ 115. 5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. യെല്ലോ അലേര്ട്ടില്ലാത്ത ജില്ലകളിയും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഞായറാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ഇടിമിന്നല്‍ കൂടി ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications