ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താലൂക്കില്‍ ആഴ്ചയിലൊരിക്കല്‍ വാക്‌സിനേഷന്‍ ക്യാമ്പ്; ഇടുക്കിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍

Google Oneindia Malayalam News

ഇടുക്കി: കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കോവിഡ് വാക്‌സിന്‍ എടുക്കാം. ഇന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ കോര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം എല്ലാ താലൂക്കുകളിലും ആഴ്ചയിലൊരു ദിവസം കോവിഡ് മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുവാന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ക്യാമ്പുകളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

c

ഈ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ വച്ച് മാര്‍ച്ച് 12, 13 തീയതികളില്‍ രാവിലെ 9 മണി മുതല്‍ 4 മണി വരെ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന മാസ് വാക്‌സിനേഷന്‍ ക്യാമ്പില്‍ കൂടുതല്‍ വാക്‌സിനേറ്റര്‍ മാരും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മാരും ഉണ്ടായിരിക്കുന്നതാണ്. വാക്‌സിനേഷനു വരുന്നവര്‍ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി വരേണ്ടതാണ്.(ആധാര്‍, വോട്ടേര്‍സ് ഐ.ഡി., ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ).

പവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വംപവാറിന്റെ അടുത്ത സുഹൃത്ത്; പിസി ചാക്കോ എന്‍സിപിയിലേക്ക്? ഉന്നത പദവി വാഗ്ദാനം ചെയ്ത് നേതൃത്വം

www.cowin.gov.in എന്ന വെബ്സൈറ്റിൽ ആണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. മാസ് വാക്സിനേഷൻ ക്യാമ്പിൽ ഈ പ്രദേശങ്ങളിൽ ഉള്ള മുഴുവൻ ആളുകളുടെയും സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുഷമ പി.കെ. അഭ്യർത്ഥിച്ചു.

സിംപിൾ ലുക്കിൽ കൃതി ഷെട്ടി- ചിത്രങ്ങൾ കാണാം

Idukki
English summary
Here More Details of Coronavirus Mass Vaccination in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X