ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈക്കോടതിയുടെ വാട്സാപ്പ് വിധി ; നാട്ടിലെ അഡ്മിൻമാർ ഹാപ്പി ഇമോജികൾ അയച്ച് സ്വീകരണം

Google Oneindia Malayalam News

ഇടുക്കി: വാട്സാപ് അഡ്മിൻമാരെ സപ്പോർട്ട് ചെയ്യുന്ന വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നു വന്നത്. വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകളുടെ പേരിൽ അഡ്മിനെതിരെ കേസെടുക്കാനാകില്ല എന്നാണ് വിധി. എന്നാൽ, ഹൈക്കോടതിയുടെ ഈ വിധിയ്ക്ക് പിന്നാലെ വാട്സാപ് അഡ്മിൻമാർ ഹാപ്പി ഇമോജികൾ അയച്ച് വിധിയെ സ്വീകരിച്ചു.

വിവരങ്ങൾ പെട്ടെന്ന് ലഭിക്കാനും അതിവേഗം പടരുന്നതും ആയ സമൂഹ മാധ്യമമാണ് വാട്സാപ്. എന്നാൽ, തെറ്റായി ഷെയർ ചെയ്യുന്ന വിവരങ്ങൾ തടയാൻ ഫലപ്രദമായ മാർഗം കണ്ടെത്താൻ വാട്സാപ്പിന് കഴിഞ്ഞിട്ടില്ല. ഇത് ഒരു പോരായ്മ തന്നെയാണ്. എന്നാൽ, ഇതിനിടയിലാണ് ഗ്രൂപ്പിലെ അംഗങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക് അഡ്മിൻമാർക്കി ഉത്തരവാദിത്തമില്ലെന്ന ഹൈക്കോടതി വിധി വരുന്നത്.

wat

അതേസമയം, ഫോൺ നമ്പർ ഉടമയുടെ അഭിപ്രായമോ അനുമതിയോ ചോദിക്കാതെയാണ് പലപ്പോഴും ഗ്രൂപ്പിൽ ചേർക്കുന്നത്. അനുമതി കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ ഫോൺ നമ്പറുകൾ മറ്റുള്ളവർക്ക് ചോർത്തിക്കൊടുക്കുന്നതും ഗ്രൂപ്പ് അഡ്മിൻമാർക്ക് പണിയാകാറുണ്ട്.

താൽപര്യമുണ്ടെങ്കിൽ മാത്രം ഗ്രൂപ്പിലേക്ക് വരാൻ കഴിയുന്ന സാങ്കേതിക സംവിധാനം നിലവിലുണ്ട്. എന്നാൽ, അത് എത്ര പേർക്ക് ഉപയോഗിക്കാൻ അറിയാം എന്നതും ചോദ്യം ആണ്. അബദ്ധത്തിൽ അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഗ്രൂപ്പുകളിലേക്കെത്തുന്നതും പ്രധാന സംഭവമാണ്. അതേസമ.ം, ഇത്തരത്തിലുളള പലതും ഒത്തു തീർക്കുമ്പോൾ ചില കേസുകൾ സൈബർ സെല്ലിലേക്ക് എത്തുന്നു.

ഗ്രൂപ്പുകളുണ്ടാക്കിയ അഡ്മിൻമാർക്ക് പണി കിട്ടിയ കേസുകൾ ഒന്നോ രണ്ടോ അല്ല. വാട്സാപ്പിൽ വരുന്ന മെസേജുകളുടെ പേരിൽ ഒട്ടേറെ കേസുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ളത്. എന്നാൽ, ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ഇത്തരം കുറെ സംഭവങ്ങളിൽ ഒഴിവാകുമെന്നതാണ് അഡ്മിൻമാർക്കുള്ള ആശ്വാസം.

അതേസമയം, വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതിയിരുന്നു. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു അംഗത്തെ ചേർക്കാനും ഒഴിവാക്കുന്നതുമാണ് അഡ്മിന്റെ ചുമതല. ഇത് മാത്രമാണ് ഗ്രൂപ്പ് അഡ്മിന് മറ്റ് അംഗങ്ങളേക്കാൾ ലഭിക്കുന്ന പദവി.

വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ ആക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ അഡ്മിനെ അത് ബാധ്യക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടി കാട്ടുന്നു. ഹൈക്കോടതി ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്. അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍റെ പേരില്‍ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഹൈക്കോടതി ജസ്റ്റിയുടെ വിധി ന്യായത്തിൽ പറഞ്ഞ് ഇങ്ങനെ ;- "വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ഒരു അംഗം പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ഗ്രൂപ്പ് അഡ്മിന് നിയന്ത്രണം ഇല്ല. അത് സെന്‍സര്‍ ചെയ്യാനും കഴിയില്ല. അതിനാൽ, തന്നെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല".

22 - കാരനായ ചേർത്തല സ്വദേശി മാനുവൽ നൽകിയ ഹർജി പരിഗണിക്കുവെയാണ് കോടതിയുടെ പരാമർശം. ഇദ്ദേഹം അഡ്മിനായ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗം ചൈൽഡ് പോൺ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് എറണാകുളം സിറ്റി പോലീസിൽ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതിലെ എഫ്‌ഐആർ ചോദ്യം ചെയ്താണ് ചേർത്തല സ്വദേശി കോടതിയിൽ ഹർജി നൽകിയത്. ഫ്രണ്ട്സ് എന്ന പേരിൽ ഗ്രൂപ്പിന്റെ അഡ്മിന്‍ മാനുവല്‍ ആയിരുന്നു.

'ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നാൽ കാണാം'; 'ഇനി പുറത്തിറങ്ങരുതെന്നാണ് നിർദേശം''ബോംബ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഫ്ലാറ്റിൽ നിന്നാൽ കാണാം'; 'ഇനി പുറത്തിറങ്ങരുതെന്നാണ് നിർദേശം'

Recommended Video

cmsvideo
Volodymyr Zelensky rejects US offer to flee Kyiv | Oneindia Malayalam

ഇതിലേക്ക് തന്‍റെ രണ്ട് സുഹൃത്തുക്കളെ മാനുവല്‍ ചേര്‍ത്തു. ഇതിൽ ഒരാളെ ഗ്രൂപ്പിന്രെ അഡ്മിനാക്കി മാറ്റി. എന്നാൽ, ഇതില്‍ അഡ്മിനായ വ്യക്തി കുട്ടികളുടെ അശ്ലീല വീഡിയോ ഗ്രൂപ്പില്‍ ഇടുകയായിരുന്നു. തുടർന്ന് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിന്റെ പേരിൽ കേസ് എടുക്കുകയായിരുന്നു. ആദ്യം വീഡിയോ ഇട്ടയാളെ പ്രതിയാക്കി പൊലീസ് കേസ് എടുത്തു. എന്നാൽ , അന്തിമ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ വ്യക്തിയായ മാനുവലിനെയും പ്രതിയാക്കി. ഇതിനെതിരെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Idukki
English summary
High Court WhatsApp new verdict; WhatsApp admins in Idukki were approved the verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X