ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കയിലെ ആദ്യ ഹൈ ഡെന്‍സിറ്റി അക്വാകള്‍ച്ചര്‍ ഫാം കരുണാഭവനില്‍! ദൗത്യം കരുണാഭവന് വേണ്ടി

  • By Desk
Google Oneindia Malayalam News

രാജാക്കാട്: മത്സ്യ കൃഷിയില്‍ ലോകത്തിലെ ഏറ്റവും അത്യാധുനിക സൗകര്യത്തോടെയുള്ള ഹൈ ഡെന്‍സിറ്റി അക്വാ കല്‍ച്ചര്‍ ഫാം നിര്‍മ്മിച്ച് മത്സ്യകൃഷി ആരംഭിച്ചിരിക്കുകയാണ് രാജാക്കാട് കള്ളിമാലി കരുണാഭവന്‍ അധികൃതര്‍. വഴിയില്‍ ഉപേക്ഷിച്ച് പോയവര്‍ക്ക് താങ്ങും തണലുമായി നിന്ന് പ്രവര്‍ത്തിക്കുന്ന കരുണാഭവനിലെ അന്തേവാസികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിത്യ ചിലവുകള്‍ക്കടക്കം വലിയ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കരുണാഭവന്‍ മാനേജിംഗ് ട്രസ്റ്റി ട്രീസാ തങ്കച്ചനും, ഭര്‍ത്താവ് തങ്കച്ചനും ഹൈറേഞ്ചില്‍ ഏറെ വിപണി സാധ്യതയുള്ള മത്സ്യ കൃഷിയിലേയ്ക്ക് തിരിയുവാന്‍ തീരുമാനിച്ചത്.

<strong>വോട്ട് അഖിലേഷിനെന്ന് ഭിന്നശേഷിക്കാരനായ യുവാവ്; വായിൽ കമ്പിട്ട് കുത്തി ബിജെപി നേതാവിന്റെ പ്രതികാരം</strong>വോട്ട് അഖിലേഷിനെന്ന് ഭിന്നശേഷിക്കാരനായ യുവാവ്; വായിൽ കമ്പിട്ട് കുത്തി ബിജെപി നേതാവിന്റെ പ്രതികാരം

ഇതിന്റെ ഭാഗമായി മത്സ്യ കൃഷിയേക്കുറിച്ച് അന്വേഷിക്കുകയും തുടര്‍ന്ന് ഇന്ന് ലോകത്തിലുള്ളതില്‍ വച്ച് ഏറ്റവും അത്യാധുനിക സംവിധാനമായ ഹൈ ഡെന്‍സിറ്റി അക്വാ കള്‍ച്ചര്‍ ഫാം ആരംഭിക്കുന്നതിന് തീരുമാനിക്കുന്നത്. തുടര്‍ന്ന് യൂണിയന്‍ ബാങ്കില്‍ നിന്നും ആറുലക്ഷം രൂപാ ലോണെടുത്ത് കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് അഞ്ചുസെന്റ് സ്ഥലത്ത് കുളം നിര്‍മ്മിച്ച് മത്സ്യ കൃഷി ആരംഭിച്ചത്. മറ്റ് മത്സ്യ കൃഷിയില്‍ നിന്നും വ്യത്യസ്ഥമായി അഞ്ച് സ്ഥലത്തായി പത്തടിയാഴത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ ഇരുപത്തിയയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ സാധിക്കും.

fishfarming-

ജലത്തിന്റെ പി എച്ച് മൂല്യമടക്കം നിലനിര്‍ത്തുന്നതിന് വേണ്ട സംവിധാനം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം ശുചീകരിക്കുന്നതിനും ഓക്സിജന്‍ നിലനിര്‍ത്തുന്നതിനുമായി ഇരുപതോളം മോട്ടറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയില്‍ കിലോഗ്രാമിന് മുന്നൂറു മുതല്‍ നാനൂറ്റി അമ്പത് രൂപാ വരെ വില ലഭിക്കുന്ന ഗിഫ്റ്റ് സിലോപ്യ എന്ന മത്സ്യമാണ് ഇവിടെ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇവ ലഭിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിശാഖപട്ടണത്തെ രാജ്യത്തെ ഏക ഫാമില്‍ നിന്നുമാണ്. ഈ മത്സ്യം മാത്രം വളര്‍ത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് ആവശ്യമാണ് ഇതിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ നാടന്‍ സിലോപ്യയുടെ കൃഷി മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

Idukki
English summary
High density aqua culture farm in idukkki's farm bahvana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X