ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

33 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി അണക്കെട്ട് ഏറ്റവും കൂടിയ ജലനിരപ്പിലേക്ക്

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ പത്തു ദിവസത്തിലധികമായി തുടരുന്ന കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 1985 നുശേഷം ഇതാധ്യമാണ് ഇടുക്കിയില്‍ ജൂലൈ മാസങ്ങളില്‍ ഇത്രയും ജലനിരപ്പ് ഉയരുന്നത്. നിലവില്‍ ജലനിരപ്പ് 2371.28 അടിയാണ്.
ഞായറാഴ്ച 2367.6 അടിയായിരുന്നു. ഒരുദിവസം കൊണ്ട് ജലനിരപ്പ് നാലടിയോളം ഉയര്‍ന്നു.1985 ല്‍ ഇതേദിവസം 2373.09 അടിയായിരുന്നു ജലനിരപ്പ്. രണ്ടടികൂടി ഉയര്‍ന്നാല്‍ 33 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഏറ്റവും കൂടുതല്‍ ജലനിരപ്പായി മാറും. സംഭരണശേഷിയുടെ 65.25 ശതമാനം വെള്ളമുണ്ടിപ്പോള്‍.

idukkidam

ഏകദേശം 1324. 304 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. ഇ്ന്നലെ 153.4 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ രേഖപെടുത്തിയത്.ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു.മുല്ലപെരിയാറില്‍ 130.2 അടിയായി ജലനിരപ്പ് ഉയര്‍ന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഓരോ സെക്കന്‍ഡിലും 5635 ഘനയടി വീതം വെള്ളം അണക്കെട്ടിലെത്തുന്നുണ്ട്.തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്‍ധിപ്പിച്ചു. പെന്‍സ്റ്റോക്ക് പൈപ്പിലൂടെ സെക്കന്‍ഡില്‍ 1800 ഘനയടി വീതം വെള്ളം ഒഴുക്കുന്നുണ്ട്. 45.25 ദശലക്ഷം ഘനയടി ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടിലുണ്ടെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. ഇന്നലെ പെരിയാറില്‍ 84 മില്ലിമീറ്ററും തേക്കടിയില്‍ 65 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

Idukki
English summary
high ratio water level in idukki dam after 33 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X