ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോട്ടം തൊഴിലാളികള്‍ക്ക് വീടുകളൊരുങ്ങുന്നു... ആദ്യഘട്ടം കുറ്റിയാര്‍വാലിയില്‍...!!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനും ഭവനരഹിതരായ തൊഴിലാളികളുടെ ഉന്നമനത്തിനും മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുന്നതിനുമാണ് തോട്ടം മേഖലയിലെ ഭവനം പദ്ധതി നടപ്പിലാക്കുന്നത്. അതിവേഗത്തില്‍ നൂറു വീടുകള്‍ പണിയാനാണ് സര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പതിനഞ്ച് വീടുകളാണ് പണിയുന്നത്.

<strong>വയനാട്ടില്‍ മത്സ്യകൃഷിക്ക് പ്രചാരമേറുന്നു; കര്‍ഷകര്‍ക്ക് വിവിധ സഹായപദ്ധതികള്‍: ജില്ലയിലെ പുഴകളില്‍ നിക്ഷേപിച്ചത് 12 ലക്ഷത്തിലധികം മത്സ്യകുഞ്ഞുങ്ങള്‍</strong>വയനാട്ടില്‍ മത്സ്യകൃഷിക്ക് പ്രചാരമേറുന്നു; കര്‍ഷകര്‍ക്ക് വിവിധ സഹായപദ്ധതികള്‍: ജില്ലയിലെ പുഴകളില്‍ നിക്ഷേപിച്ചത് 12 ലക്ഷത്തിലധികം മത്സ്യകുഞ്ഞുങ്ങള്‍

മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ നിര്‍മ്മിക്കു്‌നന വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ നിര്‍വ്വഹിച്ചു. ദേവികുളം പഞ്ചായത്തിലെ കെ ഡി എച്ച് വില്ലേജിലെ തോട്ടം തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുള്ള പട്ടയഭൂമിയിലാണ് വീടുകള്‍ പണിയുന്നത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും പൊതു ടോയ്ലറ്റും അടങ്ങിയ വീടിന്റെ 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടുകളും തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി ആദ്യഘട്ടത്തില്‍ പണിയുന്ന വീടുകളുടെ നിര്‍മ്മാണം നാല്‍പത്തിയഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കും.

Kuttiyar valley

ഇത്തരത്തില്‍ അതിവേഗത്തില്‍ നൂറുഭവനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നാലു ലക്ഷം രൂപയാണ് വീടിന്റെ നിര്‍മ്മാണ ചിലവ്.സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് വീടുകളുടെ നിര്‍മ്മാണ ചുമതല. ആദ്യഘട്ട നിര്‍മ്മാണത്തിന് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആദ്യഘട്ട തുകയും വിതരണം ചെയ്തു.

Idukki
English summary
Homes for plantaion labour in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X