Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതൃകയാക്കാം ഈ വീട്ടമ്മയെ: പ്രളയത്തിനുശേഷം ഐസ്ക്രീം കച്ചവടം! ജീവിതം മെച്ചപ്പെടുത്തി ഷൈനി

പന്നിയാര്‍കുട്ടി: പ്രളയത്തില്‍ എല്ലാം നഷ്ടമായേ എന്ന് പറയുന്നവര്‍ക്ക് ഒരു മാതൃയാണ് ഇടുക്കി പൊത്തുപ്പാറ സ്വദേശിനി ഷൈനിയെന്ന വീട്ടമ്മ. പന്നിയാര്‍കുട്ടിയെന്ന ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായപ്പോള്‍ ഈ വീട്ടമ്മ ഏറെ പകച്ചു പോയി.എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം അതിജീവനത്തിന്റെ പുതിയ പാതകളിലൂടെ കേരളത്തിനു മുഴുവന്‍ മാതൃകയാകുന്ന ജീവിതം നയിക്കുകയാണ് ഈ വീട്ടമ്മ.

ആദ്യം വീടും പിന്നീട് ഉപജീവനമാര്‍ഗമായിരുന്ന കച്ചവട സ്ഥാപനവും നഷ്ടപ്പെട്ട ഷൈനിക്ക് വിവിധ ഇടങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള സാഹയങ്ങള്‍ ലഭിച്ചു. സഹായത്തോടൊപ്പം അധ്വാനിക്കാനുള്ള മനസ്സും അതിജീവിക്കാനുള്ള കരുത്തം സ്വയം ആര്‍ജ്ജിച്ച് ഇവര്‍ പുതിയ മുന്നേറ്റങ്ങള്‍ സ്വന്തം ജീവതത്തില്‍ രൂപപ്പെടുത്തുകയും ചെയതു.വീട്ടമ്മയായ ഷൈനി ഉപജീവനമാര്‍ഗത്തിനായി ഐ സ് ക്രീം കച്ചവടം നടത്തുകയാണിപ്പോള്‍. പൊന്‍മുടി തൂക്കുപ്പാലത്തിനു സമീപം കച്ചവടം നടത്താനുള്ള അനുമതി റവന്യൂയില്‍ നിന്നും ഷൈനിക്ക് ലഭിച്ചിരുന്നു. മകള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് വാങ്ങി നല്‍കിയ വണ്ടിയും പുതിയ കച്ചവടത്തിന് ഏറെ സഹായകരമായി. ഐ സ് ക്രീം കച്ചവടത്തിനൊപ്പം ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ചായ, ബേക്കറി ഉത്പന്നങ്ങള്‍,വിവിധതരം ജ്യൂസ് എന്നിവയും ഷൈനി വില്‍പ്പന നടത്തുന്നു. അവധി ദിവസങ്ങളില്‍ മകളും ഇവിടെ സഹായത്തിനായി എത്തും.

postfloodsurvival-

സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും തന്നെ സാഹായിച്ചു. അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബവും തനിക്ക് വീടുവെയ്ക്കുന്നതിനും കച്ചവടം നടത്തുന്നതിനുമടക്കമുള്ള വലിയ രീതിയിലുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കിയെന്നും ഷൈനി പറഞ്ഞു.സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്താന്‍ പുതിയ കച്ചവടം ആരംഭിച്ചതുമുതല്‍ ഈ വീട്ടമ്മ പഴയതിനേക്കാള്‍ മികച്ച ജീവിത സാഹചര്യങ്ങളിലേക്ക് നടന്നടുക്കാന്‍ ശീലിച്ചു തുടങ്ങിയിരുന്നു.രാജാക്കാട് ഷൈനിക്കായി പണിയുന്ന വീടിന്റെ നിര്‍മ്മാണവും ഉടനെ പൂര്‍ത്തിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+