ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടമലക്കുടിയിലെ ഭവന പദ്ധതി പാതിവഴിയില്‍ നിലച്ചു: കരാറുകാരന്റെ അലംഭാവമെന്ന് ആക്ഷേപം!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുമലക്കുടിയില്‍ പാര്‍പ്പിടവും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോളും ഇത് വേണ്ട രീതിയില്‍ നടപ്പിലാക്കുന്നില്ല എന്നതാണ് വാസ്തവം.

<strong><br>ദില്ലിയും വേണ്ട റോത്തക്കും വേണ്ട; ബിജെപിയുടെ ആവശ്യം നിരസിച്ച് വീരേന്ദ്ര സെവാഗ്</strong>
ദില്ലിയും വേണ്ട റോത്തക്കും വേണ്ട; ബിജെപിയുടെ ആവശ്യം നിരസിച്ച് വീരേന്ദ്ര സെവാഗ്

അതിന് ഉദാഹരണമാണ് നിലവില്‍ ഇടമലക്കുടിയില്‍ പണിതീരാതെ കിടക്കുന്ന ഈ വീടുകള്‍. തറയും ഭിത്തിയും കെട്ടിയ നിവധി വീടുകളാണ് ഇവിടെ പൂര്‍ത്തിയാകാതെ കിടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വീടുകളുടെ നിര്‍മ്മാണം നിലച്ചിട്ട്. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണെ എന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമ്പോള്‍ ഫണ്ടെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഇടമലക്കുടി നിവാസികള്‍ പറയുന്നു.

idmalakkudi-1


ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതം അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്നാണ്് ആരോപണം.അതേസമയം കോണ്‍ട്രാക്ടര്‍ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള കുടിലുകള്‍ എല്ലാം തന്നെ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയിലാണ്. മണ്ണും കാട്ടുകമ്പുകളും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ അടുത്ത ഒരു മഴക്കാലത്തെ കൂടി അധിജീവിക്കില്ല. മഴക്കാലമെത്തുന്നതിന് മുമ്പ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കണമെന്നതാണ് കുടിനിവാസികളുടെ ആവശ്യം.

Idukki
English summary
house making scheme in idamalakkudy stops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X