ഇടുക്കി ജില്ലയില്‍ 8.88 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ സ്ത്രീകള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് 4
ഇടുക്കി: ജില്ലയില്‍ 8,88,608 വോട്ടര്‍മാര്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കാം. ഇതില്‍ 4,39,009 പുരുഷന്‍മാരും 4,49,595 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്റേഴ്‌സും ഉള്‍പ്പെടുന്നു. ദേവികുളം നിയോജക മണ്ഡലത്തില്‍ 1,69,309 വോട്ടര്‍മാരാണുള്ളത്. 83,400 പുരുഷ വോട്ടര്‍മാരും, 85,908 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ 1,67,459 വോട്ടര്‍മാരാണ് ആകെ ഉള്ളത്. ഇതില്‍ 82,989 പുരുഷന്‍മാരും 84470 സ്ത്രീകളും ഉള്‍പ്പെടുന്നു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തൊടുപുഴ നിയോജകമണ്‌ലത്തില്‍ 94,858 പുരുഷന്‍മാരും, 96,351 സ്ത്രീകളും ഒരു ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടെ 1,91,210 വോട്ടര്‍മാരാണുള്ളത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ 91,895 പുരുഷന്‍മാരും, 94,381 സ്ത്രീകളും ഉള്‍പ്പെടെ 1,86,276 വോട്ടര്‍മാരാണുള്ളത്. പീരുമേട് മണ്ഡലത്തില്‍ 85,867 പുരുഷന്‍മാരും 88,485 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡേഴ്സും ഉള്‍പ്പെടെ 1,74,354 വോട്ടര്‍മാരാണുള്ളത്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്.
വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം
നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ആകെ എന്ന ക്രമത്തില്‍
ദേവികുളം- 83,400 85,908 1 1,69,309
ഉടുമ്പന്‍ചോല- 82,989 84,470 0 1,67,459
തൊടുപുഴ- 94,858 96,351 1 1,91,210
ഇടുക്കി- 91,895 94,381 0 1,86,276
പീരുമേട് - 85,867 88,485 2 1,74,354
ആകെ 4,39,009 4,49,595 4 8,88,608
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications