ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടമലയാര്‍ വനത്തില്‍ നായാട്ട് !!! എട്ടംഗ സംഘം തോക്കുകളുമായി പിടിയില്‍...

  • By Desk
Google Oneindia Malayalam News

കോതമംഗലം: ഇടമലയാര്‍ വനത്തില്‍ നായാട്ട് നടത്തിയ ഏട്ടംഗ സംഘത്തെ തോക്കുകളുമായി വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇടമലയാര്‍ വനത്തിന്‍ നിന്നും വന്യജീവികളെ വേട്ടയാടി റിസോര്‍ട്ടുകള്‍ക്കും മറ്റും മാംസം വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടംമ്പുഴ വാരിയം ആദിവാസി കുടിയിലെ താമസക്കാരായ ശിവരാമന്‍, നങ്കന്‍, അയ്യമ്പിള്ള, മനോജ്, പച്ചണ്ണന്‍, രാമന്‍,കാശി എന്നിലവരും പൂയംകൂട്ടി കല്ലേലിമേട് സ്വദേശി സന്ദീപും പിടിയിലായത്.

<strong>വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ വയനാട്ടില്‍ പൂര്‍ത്തിയായി; നാടെങ്ങും വിളംബരജാഥകള്‍, 30,000 പേര്‍ക്ക് പോകാനുള്ള വാഹനങ്ങളും സജ്ജമായി</strong>വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ വയനാട്ടില്‍ പൂര്‍ത്തിയായി; നാടെങ്ങും വിളംബരജാഥകള്‍, 30,000 പേര്‍ക്ക് പോകാനുള്ള വാഹനങ്ങളും സജ്ജമായി

ഇവരില്‍ നിന്നും 6 നാടന്‍ തോക്കുകളും പിടികൂടിയിട്ടുണ്ട്. എറണാകുളം-ഇടുക്കി മേഖലകളില്‍ നിരവധി റിസോര്‍ട്ടുകളില്‍ സംഘം നായാട്ട് നടത്തി കാട്ടിറച്ചി വില്‍പ്പന നടത്തി വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് വനപാലകര്‍ പറഞ്ഞു.

Hunting

ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ നിബിന്‍ പി.എസ് ന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റര്‍ പി.ജോമോന്‍, ബീറ്റ്‌ഫോസ്റ്റ് ഓഫീസറന്‍ മാരായ അനില്‍കുമാര്‍ സി.എസ്., സിയാദ് കെ.കെ., ജാഫര്‍ വി.ഐ, സാദിക്ക്, രാജേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെയും തോക്കുകളും പിടികൂടി കേസ് എടുത്തത്.പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് റേഞ്ച് ഓഫീസര്‍ നിബിന്‍ പറഞ്ഞു.പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

Idukki
English summary
Hunting inedamalar forest, 8 persons arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X