യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
നെടുംകണ്ടം: കഴിഞ്ഞ 31 ന് രാത്രിയോടെയാണ് കവുന്തി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെ രാത്രി പതിനൊന്നരയോടെ വീടിനടുത്തെ പടുതാ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നതിനിടിയിലാണ് ഭര്‍ത്താവ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രരണാ കുറ്റം ചുമത്തിയാണ് വിഷ്ണുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

സംഭവദിവസം ഉണ്ണിമായയും വിഷ്ണുവും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്ണു ഉണ്ണിമായയെ മര്‍ദിക്കുകയും ചെയ്തിരുന്നു. വിഷ്ണു സ്ഥിരമായി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡന നിയമപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications