ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണക്കു പറഞ്ഞാല്‍ എല്‍ഡിഎഫ് ഇങ്ങോട് സ്വര്‍ണനാണയം തരണം: ഇടുക്കി ഡിഡിസി ഇബ്രാഹിംകുട്ടി കല്ലാര്‍ !!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ പ്രതികരണവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്. കണക്കു പറഞ്ഞാല്‍ സിപിഎം പ്രവര്‍ത്തകര്‍ ഇങ്ങോട് സ്വര്‍ണനാണയം നല്‍കണമെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഡീന്‍ കുര്യാക്കോസിന്റെ ചരിത്ര വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ സൂററ്റിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; വിദ്യാർത്ഥികൾ ഉൾപ്പെടെ 20 മരണംഗുജറാത്തിലെ സൂററ്റിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; വിദ്യാർത്ഥികൾ ഉൾപ്പെടെ 20 മരണം

ഇടുക്കിയില്‍ എല്‍ഡിഎഫ് ഏതെങ്കിലും മണ്ഡലത്തില്‍ ലീഡ് നേടിയാല്‍ താന്‍ എല്‍ഡിഎഫിന് സ്വര്‍ണനാണയം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞിരുന്നു. മറുപടിയായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഇബ്രാഹിംകുട്ടികല്ലാര്‍ ഏഴു സ്വര്‍ണനാണയം നല്‍കേണ്ടി വരുമെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ് യുഡിഎഫ് വലി മുന്നേറ്റം നടത്തിയെന്നുമാത്രമല്ല, ഇടുക്കിയിലെ എല്ലാ നിയമസഭ നിയോജകമണ്ഡലങ്ങളിലും ശക്തമായ ലീഡുയര്‍ത്തുകയും ചെയ്തു.

deankuriakose-1


എല്‍ഡിഎഫ് ലീഡ് പ്രതീക്ഷിച്ചിരുന്ന പീരുമേട്, ദേവികുളം ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍പോലും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. മൂവാറ്റുപുഴയില്‍ 32,539 വോട്ടിന്റെ ഭൂരിപക്ഷവും കോതമംഗലത്ത് 20,596 വോട്ടിന്റെ ഭൂരിപക്ഷവും ദേവികുളത്ത് 24,036 ഭൂരിപക്ഷവും ഉടുമ്പന്‍ചോലയില്‍ 12,494 വോട്ടിന്റെ ഭൂരിപക്ഷവും തൊടുപുഴയില്‍ 37,023 വോട്ടിന്റെ ഭൂരിപക്ഷവും ഇടുക്കിയില്‍ 20,928 വോട്ടിന്റെ ഭൂരിപക്ഷവും പീരുമേട് 23,380 വോട്ടിന്റെ ഭൂരിപക്ഷവും ഡീന്‍ നേടി. ഡീനിന്റെ ഭൂരിപക്ഷം അല്‍പമെങ്കിലും കുറക്കാനായത് ഉടുമ്പന്‍ചോലയില്‍മാത്രമാണ്.

Idukki
English summary
Ibrahim Kutty Kallar about UDF's victory and LDF's set back in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X