ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടമലയാര്‍ സര്‍വ്വീസ് ബാങ്ക് തിരഞ്ഞെടുപ്പ് : കരട് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്...!!!

Google Oneindia Malayalam News

തൊടുപുഴ: ഇടമലയാര്‍ സര്‍വീസ് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ്ദീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുള്ളതായി ആരോപണം. നിരവധി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തും പകരം മരണപ്പെട്ടവരുടെയും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥലം വിട്ട് പോയവരുടെയും പേരുകള്‍ ഉള്‍പെടുത്തിയുമാണ് കരട് വോട്ടര്‍ പട്ടിക പ്രസ്ദീകരിച്ചിട്ടുള്ളതെന്നാണ് പരാതി.

ക്വിക്ക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ മുഖ്യമന്ത്രി തോക്കിന്‍ വലയത്തില്‍; സംശയമുള്ളവരെയെല്ലാം മാറ്റി ക്വിക്ക് റെസ്‌പോണ്‍സ് ടീം ഉള്‍പ്പെടെ മുഖ്യമന്ത്രി തോക്കിന്‍ വലയത്തില്‍; സംശയമുള്ളവരെയെല്ലാം മാറ്റി

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട വടാട്ടുപാറ രാധാകൃഷ്ണന്‍ എന്നയാളുടെ പേരും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ബാങ്ക് ഭരണസമിതി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അതേസമയം യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്‍ദോസ് ബേബി, അഖില്‍ ആന്റണി, എന്നിവരുടെനേതൃത്വത്തില്‍ കോതമംഗലം എ ആര്‍ ഓഫീസില്‍ സുക്ഷിച്ചിരുന്ന വോട്ടര്‍ പട്ടികയും രേഖകളും കടത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ മാസം 16ന് നടക്കേണ്ട ഇടമലയാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയുടെ കരടാണ് അസി.രജിസ്ട്രാര്‍ ഓഫീസില്‍ പ്രസിദ്ധീകരിച്ചിരുന്നത്.

 servc-bank

ഈ കരട് വോട്ടര്‍ പട്ടിക പരിശോധിക്കാന്നെന്ന വ്യാജേനയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എത്തി കരട് വോട്ടര്‍ പട്ടികയുമായി കടന്നതായാണ് പോലീസിന് ലഭിച്ച പരാതി.എന്നാല്‍ ബാങ്കിലോ ബ്രാഞ്ചിലെ സര്‍ക്കാര്‍ സ്ഥാപനമായ എ ആര്‍ ഓഫീസിലോ സമയത്ത് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനായി യൂത്ത് കോണ്‍ഗ്രസിനെതിരെ കുറ്റം ആരോപിക്കുന്നതാണെന്നും എല്‍ ഡി എഫുകാര്‍ക്ക് മാത്രം അംഗത്വം നല്കുകയും അര്‍ഹരായ യുഡിഎഫ് അനുഭാവികള്‍ക്ക് അംഗത്വം നിഷേധിക്കുകയും ചെയ്ത വിവേചനപരമായ നടപടിയാണ് ബാങ്ക് സ്വീകരിക്കുന്നതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.

Idukki
English summary
idamalayar service bank election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X