ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിറങ്ങലിച്ചു പോയത് മണിക്കൂറുകളോളം! 2 കുട്ടികൾ മിസ്സിംഗ്; ഒടുവിൽ, ഉറങ്ങി ഉണർന്ന് എത്തി ?

Google Oneindia Malayalam News

ഇടുക്കി: കാണാതായ കുട്ടികളുടെ വാർത്ത കേട്ട് ഒരു നാട് വിറങ്ങലിച്ച് പോയത് മണിക്കൂറുകളോളം. തിങ്കളാഴ്ച ആയിരുന്നു വേറിട്ട സംഭവത്തിന് നാട് സാക്ഷ്യം വഹിച്ചത്. വണ്ണപ്പുറം ടൗണിന് സമീപം താമസിക്കുന്ന വീടുകളിലുളള രണ്ട് ആൺകുട്ടികളെ കാണാതാവുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളും ആണ്. ഏറെ ഞെട്ടലോടെ ആയിരുന്നു കാണാതായി എന്ന വാർത്ത നാട് കേട്ടത്. മണിക്കൂറുകളോളം രക്ഷകർത്താക്കളെയും പ്രദേശ വാസികളെയും ഈ വിവരം ആശങ്കയിലാക്കി.

തിങ്കളാഴ്ച രാത്രി 9 മണി മുതൽ ആയിരുന്നു വണ്ണപ്പുറം ടൗണിന് സമീപത്ത് ഉള്ള വീടുകളിൽ നിന്നും രണ്ട് ആൺകുട്ടികളെയും കാണാതായത്. വീടിനു സമീപമുള്ള അയൽവാസിയുടെ പറമ്പിൽ നിന്നും റംബുട്ടാൻ പറിക്കുകയായിരുന്നു ഈ രണ്ടു കുട്ടികൾ. മരത്തിൽ നിന്നും പഴം കല്ലെറിഞ്ഞു വീഴ്ത്താൻ ഏറെ ശ്രമം നടത്തി.

idukki

പിന്നാലെ, ശബ്ദം കേട്ട് അയൽവാസിയായ വീട്ടുടമസ്ഥൻ പുറത്തിറങ്ങുകായായിരുന്നു. ഇയാളുടെ നേരിട്ടു കണ്ടു ഭയന്ന രണ്ട് ആൺകുട്ടികളും പുൽക്കൂട്ടത്തിൽ ഒളിക്കുകയായിരുന്നു.
ഇതിന് പിന്നാലെ രണ്ടു പേരെയും കാണാനില്ല എന്ന വാർത്ത ഒരു നാടു മുഴുവൻ പരന്നു.

തുടർന്ന്, വീട്ടുകാരും പ്രദേശവാസികളും ഏറെ ആശങ്കയിലായി. പൊലീസിനെയും കാണാനില്ലെന്ന വിവരം അറിയിച്ചു. എന്നാൽ, പൊലീസ് എത്തിയെന്ന് അറിഞ്ഞതോടെ, പൊലീസിനെ പേടിച്ച് ഈ കുട്ടികളും മറ്റൊരു കെട്ടിടത്തിന്റെ ടെറസിൽ കയറി ഒളിക്കുകയായിരുന്നു. പിന്നാലെ, പേടിച്ച് ഭയന്ന് അവിടെ കിടന്നു തന്നെ ഉറങ്ങിപ്പോയി ഇരുവരും.

മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

അതേസമയം, കാണാതായ ഈ രണ്ടു കുട്ടികളെയും അന്വേഷിച്ച് പൊലീസ് വീട്ടുകാരും നാട്ടുകാരും നാടാകെ തിരച്ചിൽ നടത്തുകയായിരുന്നു. പല ഭാഗങ്ങളിലായി അന്വേഷിച്ചുവെങ്കിലും രാത്രി വൈകിയും രണ്ട് ആൺകുട്ടികളെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എത്രയും വേഗം കുട്ടികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങൾ ഫോട്ടോ സഹിതം അറിയിപ്പും നൽകി.

'അങ്ങനെ നടന്നാൽ കാറിൽ വെച്ചെന്ന വാദം മാറും,മുറിയിൽ വെച്ചാണെന്ന് വരുത്തി തീർക്കാൻ പറ്റും';ജോർജ് ജോസഫ്'അങ്ങനെ നടന്നാൽ കാറിൽ വെച്ചെന്ന വാദം മാറും,മുറിയിൽ വെച്ചാണെന്ന് വരുത്തി തീർക്കാൻ പറ്റും';ജോർജ് ജോസഫ്

കാളിയാർ എസ് എച്ച് ഒ എച്ച് എൽ ഹണിയും എസ് ഐ കെ ജെ ജോബിയും ആയിരുന്നു കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. എന്നാൽ, ആശങ്കയിൽ ആക്കിയ കുട്ടികൾ ഇന്നലെ രാവിലെ ഉറക്കം ഉണർന്നു. ഉടൻ തന്നെ പേടിച്ചു വിറച്ച് ടെറസിൽ കഴിഞ്ഞ കുട്ടികൾ വീട്ടിലേക്ക് തിരിച്ചെത്തി. ഏറെ കൗതുകത്തോടെ ആയിരുന്നു തിരിച്ചു വന്ന കുട്ടികളെ വീട്ടുകാരും നാട്ടുകാരും നോക്കി നിന്നത്.

Recommended Video

cmsvideo
സഹിക്കാനാകാതെ ഓടുന്നു,KKയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ | #India | OneIndia

Idukki
English summary
idukki: 2 boys were missing near Vannappuram town; later they back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X