ഇടുക്കിയിൽ പോലീസുകാരെ കുത്തിയ സംഭവം; സംഘത്തിലെ 4 പേർ പിടിയിൽ
ചിന്നക്കനാൽ: ഇടുക്കിയിൽ പോലീസുകാരെ കുത്തിയ സംഘത്തിലെ നാല് പേർ പിടിയിൽ. ചിന്നക്കനാലിൽ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാൻ എത്തിയ കായംകുളം പോലീസ് സംഘത്തിന് നേരെ ആയിരുന്നു ആക്രമണം.
സിവിൽ പോലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റത്. പുലർച്ചെ രണ്ട് മണിയോടെ ആണ് ആക്രമണം ഉണ്ടായത്. പ്രതികളെ പിടികൂടാൻ ഇടുക്കി എസ് പിയുടെ നേതൃത്വത്തിൽ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികളുമായി ബന്ധമുള്ള വ്യക്തികളുടെ റിസോർട്ടിൽ നിന്നും രാവിലെയാണ് പ്രതികളെ പിടികൂടിയത്.

ഹോട്ടൽ ഉടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടി ആയിരുന്നു പോലീസ് സംഘം ചിന്നക്കനാലിൽ എത്തിയത്. പ്രതികളിൽ രണ്ട് പേരെ പിടികൂടിയപ്പോൾ മറ്റുള്ളവർ ഒരുമിച്ചെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി.
പോലീസ് വാഹനത്തിൻറെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോവുകയും ചെയ്തു, എസ് ഐ അടക്കം 5 പോലീസുകാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നു, പരിക്കേറ്റവർ മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തെ സ്റ്റേഷനുകളിലെ പോസീസുകാരെത്തിയാണ് കായകുളം പോലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്.
കഴിത്തിലും കയ്യിലും കാലിലും ആണ് സി പി ഒ ദീപകന് കുത്തേറ്ററ്റത്. അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പോലീസുകാർക്കും ആക്രമണത്തിൽ പരിക്ക് ഏറ്റിരുന്നു. നാല് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘം എത്തിയാണ് പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.












Click it and Unblock the Notifications