Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ

ഈ പെൺകുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി.

Idukki new31

കുമളി: കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു വിദ്യാർത്ഥിനി പ്രസവിച്ചത്. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ.

ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാർ ഈ വിവരം അറിയുന്നത് എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തുടർന്ന്, അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, കുമളി പോലീസ് എത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഈ പെൺകുട്ടിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി.ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ചൈൽഡ് വെൽഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിക്കും.

Hair Care: തിളങ്ങും, തിങ്ങിത്തിങ്ങി വളരും.. ചെയ്യേണ്ടത് ഇക്കാര്യം

അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സ്‌കൂളിൽ കഴിഞ്ഞ വർഷം വരെ ഒപ്പം പഠിച്ചിരുന്ന കുമളി ഒട്ടകത്തല സ്വദേശിയുമായി പെൺകുട്ടി സ്നേഹത്തിലായിരുന്നു. സഹപാഠിയായ വിദ്യാർത്ഥിയുടെ കുഞ്ഞാണ് എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ഇയാളും പ്രായപൂർത്തിയാകാത്തയാളാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠിയായ ആൺകുട്ടിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+