ലേലം തുടങ്ങിയത് 10 രൂപയ്ക്ക്.. പൂവന്‍കോഴി വിറ്റുപോയത് 13300 രൂപയ്ക്ക്; ഈ കോഴിക്കെന്താ പ്രത്യേകത?
പല പല ലേല വാത്തകൾ നമ്മൾ കേട്ടുകാണും പ്രശ്‌സ്തരായ വ്യക്തികൾ ഉപയോഗിച്ച സാധനങ്ങൾ അവരുടെ പുസ്തകങ്ങൾ, അവർക്ക് പ്രിയപ്പെട്ട സാധനങ്ങൾ, അങ്ങനെ പല വസ്തുക്കളും വൻതുക കൊടുത്ത് സ്വന്തമാക്കുന്നവർ ഉണ്ട്.
അതുപോലെ തന്നെ പല പുരാതന വസ്തുക്കളും പേയ്ന്റിംഗുകളും സ്വന്തമാക്കുന്നവരുണ്ട്.. ഇവയൊക്കെ സ്വന്തമാക്കാൻ ചിലർ നൽകുന്ന വിലകേട്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും.

എന്നാൽ ഇനി പറയാൻ പോകുന്നത് അതിനേക്കാൾ ഞെട്ടൽ ഉള്ള മറ്റൊരു കാര്യമാണ്. അത് എന്താണെന്നല്ലേ...ഒരു ലേലം തന്നെ പക്ഷേ ഇതു പോലെ അത്ര അമൂല്യമായ വസ്തുക്കളൊന്നുമല്ല... ഒരു പൂവൻകോഴി.
അതെ, ഒരുപൂവൻ കോഴിക്ക് വേണ്ടിയാണ് വാശിയേറിയ ഒരു ലേലം നടന്നത്. കോഴി ലേലത്തിന് പോയ വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും...
ക്ലബ് പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് പൂവൻകോഴിയെ ലേലത്തിനു വച്ചത്. 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് 13300 രൂപയിൽ ആയിരുന്നു. പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമായിരുന്നു റെക്കോർഡ് തുകയിലെത്തിയത്.
നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തിൽ പിടിച്ചത്.












Click it and Unblock the Notifications