കാട്ടില്‍ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു; കൈക്കും കാലിനും പരിക്ക്
ഇടുക്കി: ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. ഇടുക്കി വണ്ടിപ്പെരിയാര്‍ സത്രം സ്വദേശി കൃഷ്ണന്‍ കുട്ടിയെ ആണ് കാട്ടില്‍ വെച്ച് കരടി ആക്രമിച്ചത്. ആക്രമണത്തില്‍ കൃഷ്ണന്‍ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിനുള്ളില്‍ പോയ കൃഷ്ണന്‍കുട്ടിയെ കരടി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.
കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കൃഷ്ണന്‍ കുട്ടിയെ കൂടെയുള്ളവര്‍ ആണ് സത്രത്തില്‍ എത്തിച്ചത്. പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇതിന് ശേഷം വിദഗ്ദ ചികിത്സക്കായി കൃഷ്ണന്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയിരിക്കുരയാണ്. കൃഷ്ണന്‍ കുട്ടിയുടെ കൈക്കും കാലിനുമാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൂടല്ലൂരില്‍ വയലില്‍ പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന്‍ പ്രജീഷിനെയാണ് കടുവ ആക്രമിച്ചത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications