Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ വിനോദസഞ്ചാരികൾ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞു; 3 മരണം, നിരവധിപേർക്ക് പരിക്ക്

മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ ‍ സഞ്ചാരികൾ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് തിരുനെൽവേലി സ്വദേശികളാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

തിരുനെൽവേലിയിലെ പ്രഷർ കുക്കർ കമ്പനിയിലെ ജീവനക്കാർ കുടുംബസമേതം മൂന്നാർ സ‍ന്ദർശിച്ച് മടങ്ങുകയായിരുന്നു. അഞ്ച് മണിയോടെയാണ് അപകടം. വളവ് തിരിയുമ്പോൾ ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ എത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.

accident

ഉടനെ തന്നെ പരിക്കേറ്റ മൂന്ന് പേരെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിനാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ മുഴുവൻ വാഹനത്തിൽ നിന്ന് മാറ്റിയിട്ടുണ്ട്. വണ്ടി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ പല ആളുകളുടെയും നില ​ഗുരുതരമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+