ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം; 4 പേരുടെ നില അതീവ ഗുരുതരം
ഇടുക്കി: ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു.
തിരുനെല്‍വേലി സ്വദേശികളായ സി. പെരുമാള്‍ (59), വള്ളിയമ്മ (70) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ ശനിയാഴ്ച വൈകുന്നേരം 6.45 ഓടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത് എന്നാണ് വിവരം. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണം വിട്ട് ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു. 20 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications