Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറിനും ബസിനും മുകളിലേക്ക് മരം കടപുഴകി വീണു; ഒരു മരണം, ഗര്‍ഭിണിയടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: കാറിന് മുകളിലേക്ക് മരം വീണ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ അടിമാലി: അടിമാലി- കോതമംഗലം ദേശീയപാതയില്‍ ആണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ മരം കാറിനും കെ എസ് ആര്‍ ടി സി ബസിനും മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. കാര്‍ യാത്രക്കാരനാണ് മരിച്ചത്. കാറില്‍ ഒരു ഗര്‍ഭിണി അടക്കം നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

കാറില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ഒരാളാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആണ് അപകടം നടന്നത്. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് പതിച്ചത്. ഇതോടെ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്.

Idukki News

Image Credit: Facebook Video Screengrab

മരിച്ചത് രാജകുമാരി സ്വദേശിയാണെന്നാണ് വിവരം. അതേസമയം കെ എസ് ആര്‍ ടി സി. ബസിന്റെ പിന്‍ഭാഗത്തേക്കാണ് മരം വീണത്. മരത്തിന്റെ ശിഖരങ്ങളാണ് ബസിന് മുകളിലേക്ക് വീണത് എന്നതിനാല്‍ ബസിലുള്ളവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. അപകട സമയത്ത് നിരവധി വാഹനങ്ങളാണ് വഴിയിലുണ്ടായിരുന്നത്. ഇവയില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അതേസമയം പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇവിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+