വയോധികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി നിലയില്‍
ഇടുക്കി: ഇടുക്കി അടിമാലിയില്‍ വയോധികയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കുര്യന്‍സ് ആശുപത്രിയിലേക്ക് പോകുന്ന വഴി ശ്രീ ഭഗവതി വൈഷ്ണവ മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെടുവേലി കിഴക്കെതില്‍ ഫാത്തിമ കാസിം (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകമാണ് എന്നാണ് സംശയം. അടിമാലി കുര്യന്‍സ് പടിയിലാണ് സംഭവം.
തലക്ക് ആഴത്തില്‍ മുറിവേറ്റ് ചോര വാര്‍ന്ന് മരിച്ച് കിടക്കുന്ന നിലയില്‍ ആണ് ഫാത്തിമയെ കണ്ടെത്തിയത്. മകന്‍ സുബൈര്‍ മൈതീന്‍ ഹൈദ്രോസും ഫാത്തിമയും ഒരുമിച്ചാണ് താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ മകന്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ഏഴ് മണിയോട് കൂടി ഇദ്ദേഹം തിരികെ വന്നപ്പോഴാണ് ഫാത്തിമ ചോര വാര്‍ന്ന് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തലക്ക് ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നു. മകന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരും പൊലീസും സംഭവസ്ഥലത്ത് എത്തുന്നത്. അടിമാലി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നാട്ടുകാരെ ചോദ്യം ചെയ്തതില്‍ നിന്ന് സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേരെ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്.
ഇവരെ കേന്ദ്രീകരിച്ചും സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications