ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു...!!! സഞ്ചാരികള്‍ക്ക് സ്വാഗതം.!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ക്രിസ്തുമസ് സീസണിനോടനുബന്ധിച്ച് ഇടുക്കി ഡാമും ചെറുതോണിഡാമും പൊതുജനങ്ങള്‍ക്കിയി തുറന്നു.ജനുവരി 20 വരെയാണ് അനുമതി നല്‍കിയിട്ടുള്ളത്. അണക്കെട്ടുകള്‍ സന്ദര്‍ശിക്കുന്നതിനും ഇടുക്കി റിസര്‍വോയറില്‍ ബോട്ടിങ് നടത്തുന്നതിനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് അനുമതി.

ശബരിമല വീണ്ടും 'കലാപഭൂമിയാകും' ? മകരവിളക്കിന് മുമ്പ് പുറത്ത് നിന്ന് വീണ്ടും സ്ത്രീകളെത്തും?

കഴിഞ്ഞ ഓണക്കാലത്ത് പ്രളയത്തെ തുടര്‍ന്ന് അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനനുമതിയുണ്ടായിരുന്നില്ല. ക്രിസ്തുമസ് പുതുവല്‍സര ദിവസങ്ങളില്‍ ജില്ലയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ തിരക്ക് വരും ദിവസങ്ങളില്‍ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനും ഉണ്ടാകും. പ്രളയത്തിനുശേഷം മൂന്നാര്‍ അടക്കമുള്ള വിനോദ സഞ്ചാരയിടങ്ങളില്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്കും ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടു തുടങ്ങി.

dam

കാലവര്‍ഷത്തില്‍ ചെറുതോണി അണക്കെട്ട് തുറന്ന് വിട്ടതിനുശേഷം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങള്‍ക്കും വലിയമാറ്റങ്ങള്‍ സംഭവിച്ചിരുന്നു. കൂടുതല്‍ സഞ്ചാരികള്‍ ഈ ദിവസങ്ങളില്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തും. ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭാഗമായ ചെറുതുരുത്തുകളും വനംമേഖലയും അസ്വദിച്ചുള്ള ബോട്ടിംഗ്തന്നെയാകും ഇനിയുള്ള ദിവസങ്ങളിലെ പ്രധാന ആഘര്‍ഷണം.

Idukki
English summary
Idukki, Cheruthoni dams opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X