കേരളത്തെ ഞെട്ടിച്ച് ശൈശവ വിവാഹം; 15 കാരിയെ വിവാഹം കഴിച്ചത് രണ്ട് കുട്ടികളുള്ള 47 കാരന്!!
ഇരുവരും വെവ്വേറെയാണ് താമസിക്കുന്നത് എന്നാണ് മാതാപിതാക്കള്‍ പറയുന്നത്

ഇടുക്കി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് ആണ് വിവാഹം ചെയ്തത്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. ഒരു മാസം മുമ്പ് ഗോത്രാചാരപ്രകാരമാണ് വിവാഹം നടന്നത്. പെണ്‍കുട്ടിയുടേയും 47 കാരന്റേയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരമാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകത്ത് എത്തിച്ചത്. സംഭവം ഇടമലക്കുടിയിലെത്തി പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വിവാഹം നടന്നതിന് ശേഷം ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ തന്നെയാണ് 47 കാരന് താമസിക്കുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്. പരിശോധനക്കായി ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും ഇവിടെ നിന്ന് മാറുകയായിരുന്നു.
അതേസമയം സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശു സംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
47 കാരനെതിരെയും ഇയാളുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെയുമാണ് അന്വേഷണം. പെണ്‍കുട്ടിയെ നിലവില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് 15 കാരിയെ വിവാഹം കഴിച്ചത്. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് എന്നാണ് റിപ്പോര്‍ട്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications