Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഹ്ലാദപ്രകടനത്തിനിടെ ഇടുക്കിയിൽ കോൺ​ഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വിജയിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാറില്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടയില്‍ കോൺ​ഗ്രസ് പ്രവര്‍ത്തകന്‍ ആയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കറുപ്പുപാലം പ്രഭു ഭവനത്തില്‍ പരേതനായ ശിവന്റെ മകന്‍ എസ്.ഡി. സെല്‍വകുമാറാ(49)ണ് മരിച്ചത്.

പ്രകടനത്തിനിടയില്‍ പടക്കം വാങ്ങുന്നതിനായി ഇദ്ദേഹം കടയില്‍ കയറിയപ്പോള്‍ ആയിരുന്നു ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ ഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുന്ദരി. മക്കള്‍: പ്രഭു, പ്രിയ. അമ്മ: പാപ്പാത്തി. സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പില്‍.

Death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+