ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ട് സന്ദർശകർക്ക് തുറന്നു... പക്ഷെ നിരാശ തന്നെ, സ്പീഡ് ബോട്ടിങ്ങ് ഇല്ല, പരസ്പരം പഴിചാരി കെഎസ്ഇബിയും വനം വകുപ്പും!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി അണക്കെട്ട് സന്ദര്‍ശനാത്തിനായി തുറന്നു നല്‍കിയെങ്കിലും ഇക്കുറി സ്പീഡ് ബോട്ടിംഗ് ഇല്ലാത്തത് സന്ദര്‍ശകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ബോട്ടിംഗ് നടത്തുവാന്‍ തയ്യാറാണെങ്കിലും തടസ്സം വനംവകുപ്പെന്ന് കെഎസ്ഇബിയും സര്‍ക്കാര്‍ അനുമതി വാങ്ങി ബോട്ടിങ് നടത്താമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

<strong>ഒറ്റപ്പെടലിന്റെ വേദനയുമായി അയ്യപ്പ ജ്യോതിക്കാർ!! ട്രോളുകളുമായി സോഷ്യൽ മീഡിയ... പിന്നെ മനോരമയ്ക്കും</strong>ഒറ്റപ്പെടലിന്റെ വേദനയുമായി അയ്യപ്പ ജ്യോതിക്കാർ!! ട്രോളുകളുമായി സോഷ്യൽ മീഡിയ... പിന്നെ മനോരമയ്ക്കും

കഴിഞ്ഞ വര്‍ഷം ക്രിസ്മസിനോടനുബന്ധിച്ച് മുപ്പത് ദിവസം നല്‍കിയിരുന്ന പ്രവേശനനാനുമതി തുടര്‍ച്ചയായി ആറ് മാസം ദീര്‍ഘിപ്പിക്കുമെന്നും അണക്കെട്ടില്‍ സ്പീഡ് ബോട്ടിങ് നടത്തുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ നടപ്പാലാക്കാന്‍ സാധിച്ചിരുന്നില്ല.ബോട്ടിങ് നിര്‍ത്തലാക്കിയത് 2015മുതല്‍ ഓണം, ക്രിസ്മസ് സീസണുകളില്‍ മാത്രമാണ് ഇടുക്കി അണക്കെട്ടില്‍ പ്രവേശനാനുമതി നല്‍കിയിരുന്നത്.

Idukki dam

മുന്‍ വര്‍ഷങ്ങളില്‍ അണക്കെട്ടില്‍ പ്രവേശനാനുമതി നല്‍കുമ്പോള്‍ സ്പീഡ് ബോട്ടിങ് സൗകര്യവും ഉണ്ടായിരുന്നു. മാട്ടുപ്പട്ടി, കുണ്ടള അണക്കെട്ടുകളില്‍ നിന്ന് കെ.എസ്.ഇ.ബി. രണ്ട് സ്പീഡ് ബോട്ടുകള്‍ എത്തിച്ചാണ് സഞ്ചാരികള്‍ക്ക് ബോട്ടിങ് സൗകര്യം ഒരുക്കിയിരുന്നത്. ഒരാള്‍ക്ക് 15 മിനിറ്റ് അണക്കെട്ടിലൂടെ ചുറ്റിയടിക്കുവാന്‍ 125 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ഇടുക്കി ജലാശയം വന്യജീവികേന്ദ്രത്തിനുള്ളില്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാലാണ് ബോട്ടിങ്ങിന് അനുമതി നിഷേധിച്ചത്. എന്നാല്‍ സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി കെ.എസ്.ഇ.ബി.ക്ക് സ്പീഡ് ബോട്ടിങ് നടത്തുന്നതില്‍ തടസ്സമില്ലെന്ന് ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

Idukki
English summary
Idukki dam opened for tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X