ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു... ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം തുടരുന്നു!!!
ചെറുതോണി: ജില്ലയില്‍ കനത്ത മഴപെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരമായി അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പതിനൊന്നു മണിയോടെ ചെറുതോണിയുടെ ഒരു ഷട്ടര്‍ വീണ്ടും തുറന്നത്. നിലവില്‍ സെക്കന്റില്‍ അമ്പത് ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്നും ഒഴുക്കി കളയുന്നത്.70 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ ഇരു കരക്കളിലും കഴിയുന്ന കുടുംബങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയ ശേഷമായിരുന്നു നടപടി.

ഇന്നലെ വൈകിട്ട് നാലു മണിക്ക് തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മഴക്കുറഞ്ഞ സാഹചര്യത്തില്‍ വീണ്ടും അണക്കെട്ടെ തുറക്കല്‍ നീട്ടിവെയ്ക്കുകയായിരുന്നു.അണക്കെട്ട് വീണ്ടും തുറന്ന പശ്ചാത്തലത്തില്‍ നിരവധി ആളുകളാണ് ചെറുതോണിയില്‍ എത്തിയത്.അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സെല്‍ഫിയെടുക്കുന്നതിനും മീന്‍ പിടിക്കുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മുല്ലപെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
പൊന്‍മുടി, മാട്ടുപ്പെട്ടി അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടിവരും. ഇന്ന് രാവിലെ മുതല്‍ ജില്ലയില്‍ പലയിടങ്ങളിലും ഇടവിട്ട് മഴ അനുഭവപ്പെട്ടിരുന്നെങ്കിലും ഉച്ചയോടെ മഴക്കുറഞ്ഞത് മലയോര ജനതക്ക് ഏറെ ആശ്വാസമായി. അതേ സമയം അടുത്ത രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുളളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications