പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല; മന്ത്രി എം എം മണിയെ വിമര്‍ശിച്ച് ഡി സി സി പ്രസിഡന്റ്
കട്ടപ്പന: മൂന്നു ചെയിനില്‍ പട്ടയം നല്‍കാത്തതിന്റെ കാരണം മന്ത്രി എം.എം മണി വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.സര്‍ക്കാര്‍ പട്ടയമേളകള്‍ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അര്‍ഹരായവര്‍ പട്ടയിത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. സര്‍ക്കാര്‍സഹായമൊന്നും നല്‍കുന്നില്ല.
കാര്‍ഷിക വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ധനകാര്യ സ്ഥാപനങ്ങള്‍ വകവയ്ക്കുന്നില്ല. ജപ്തി ഭീഷണി ഭയന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയബാധിതര്‍ക്ക് ഇതുവരെ സഹായം നല്‍കിയിട്ടില്ല.

പ്രിയങ്കഗാന്ധിയുടെ കടന്നുവരവില്‍ നരേന്ദ്രമോദിയും ബി.ജെ.പിയും ഭയക്കുന്നതിനാലാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ഇടുക്കിയില്‍ പറഞ്ഞു. യു ഡി എഫ് കര്‍ഷകര്‍ക്കൊപ്പമാണ് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് കര്‍ഷകരക്ഷായാത്ര നടത്തിയത്. ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും ഇടുക്കി കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.












Click it and Unblock the Notifications