ധീരജ് രാജേന്ദ്രന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കും
ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്.

അതേസമയം, ധീരജ വധക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ മുട്ടം ജയിലിലേക്ക് മാറ്റി. പൊലീസ് വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തി.
ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. പ്രതി നിഖില്‍ പൈലിയേയും കൊണ്ട് പൊലീസ് കത്തി കണ്ടെടുക്കാന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല.












Click it and Unblock the Notifications