കല്ല്യണത്തിന് പാളത്തൊപ്പിയും ഈർക്കിൽ കണ്ണടയും; ഫ്ലെക്സും ഉണ്ട്; ഇവിടുത്തെ വിവാഹ വിശേഷം ഇങ്ങനെയാണേ...
തൊടുപുഴ: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്ത് ഒരു കല്യാണ ദിവസമുണ്ടായ സംഭവം വൈറലാകുകയാണ്. വീട്ടിന് മുന്നിൽ കല്യാണച്ചെക്കന്റെ സ്വഭാവം പറഞ്ഞ് കൂട്ടുകാർ ഒരു ഫ്ലെക്സ് വച്ചു.
വരന്റെ വീട്ടിലെ മുതിർന്ന ബന്ധുക്കൾ ഇത് അഴിച്ചു മാറ്റാൻ പറഞ്ഞു. ഫ്ലെക്സിലെ വിശേഷണങ്ങളും വിവരണങ്ങളും അവർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, ഫ്ലെക്സ് മാറ്റാൻ അവർ തയ്യാറായില്ല. ഇതോടെ വീടിന് മുന്നിൽ അടിയായി.
ക്ഷണിച്ചിട്ട് വിവാഹത്തിന് എത്തിയവരെ ഒടുവിൽ പൊലീസ് എത്തി പിരിച്ചു വിട്ടേണ്ടി വന്നു. എന്നാൽ, പിന്നെയും തമ്മിൽ കാണേണ്ടവർ ആയതുകൊണ്ടു കേസിനൊന്നും ആരും പോയില്ല.

വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ തമാശ കാണിക്കാറുണ്ട്. എന്നാൽ തമാശ കാര്യമാകുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങൾ. വിവാഹ ദിവസത്തെ റാഗിങ് ഇവിടെയും നടക്കാറുണ്ട്. തല്ലുണ്ടാകാറുണ്ട്. എന്നാൽ, പൊലീസ് കേസുകളിലേക്ക് പോകില്ല. കല്ല്യണത്തിന് പാളത്തൊപ്പിയും ഈർക്കിൽ കണ്ണടയുമാണ് പ്രധാനമായ സവിശേഷത. കല്യാണ വീട്ടിൽ രാത്രി പടക്കം പൊട്ടിക്കുക, മണിയറയിലെ ഫാനിൽ നിറമുള്ള പൊടികൾ കെട്ടിവയ്ക്കുക, ഷേവിങ് ക്രീം സ്പ്രേ ചെയ്യുക, പാളയിൽ ഇരുത്തി വലിച്ചു കൊണ്ടു പോവുക തുടങ്ങിയവയാണ് ഈ ദിവസത്തെ റാഗിങ് വഴികൾ.

എന്നാൽ, കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലെ ഒരു വീട്ടിൽ വിവാഹ ദിവസം രാത്രിയിൽ ലൈറ്റ് അണച്ച് എല്ലാവരും ഉറങ്ങാൻ കിടന്നു. പക്ഷെ, നേരത്തേ തൂക്കിയിട്ട മാല പടക്കത്തിന് ആരോ തീകൊളുത്തി. ഈ സംഭവം അതും അടിയിലും ചീത്ത വിളിയിലുമാണ് അവസാനിച്ചത്. ഇവിടെയും കേസ് ആകാതെ ഒടുവിൽ എല്ലാവരും ഒത്തു തീർപ്പിൽ എത്തി. വിന്റേജ് കാറുകളിൽ കല്യാണത്തിന് എത്തുന്നതു ഫാഷൻ ആണെങ്കിൽ ഓട്ടോയിലും ലോറിയിലും എത്തുന്നത് വെറൈറ്റിയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതും പ്രധാന വിനോദം തന്നെ. പല പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയുള്ളവയാണ്. ഇൻസ്റ്റാ റീലുകളായും ഷോർട്ട് വിഡിയോകളായും പെട്ടെന്നു തന്നെ ഇതെല്ലാം അപ്‌ലോഡ് ആയിക്കഴിയും.

അതേസമയം, കല്യാണ ദിവസം ചെറുക്കനെയും പെണ്ണിനെയും ചെറുതായൊന്ന് റാഗ് ചെയ്യുന്ന പരിപാടിക്ക് ആദ്യം തുടക്കമിട്ടത് മലബാറുകാരാണെന്നാണ് ആരോപണം. സൊറ കല്യാണം എന്ന ഓമനപ്പേരിൽ കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്ഥിരം പരിപാടിയാണ് ഈ വിവാഹ റാഗിങ്. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നതും മറ്റും സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറൽ ആയിരുന്നു. എന്നാൽ, കല്യാണച്ചെക്കനെയും പെണ്ണിനെയും തൂക്കിയെടുത്ത് എറിഞ്ഞതിനെ തുടർന്ന് വിവാഹ ബന്ധം വേർ പിരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.

അതേസമയം, നാല്‍പ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം കഴിച്ച് അവരുടെ സ്വത്ത് തട്ടിയെടുത്ത് കടന്നുകളഞ്ഞ അറുപതുകാരനാണ് പിടിയിലായത്. ഒറീസയിലെ ഭുവനേശ്വറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തും ലോണ്‍ തരപ്പെടുത്തി നല്‍കാം എന്നും വിശ്വസിപ്പിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയതിന് ഇയാള്‍ക്കെതിരെ കൊച്ചിയിലും ഹൈദരാബാദിലും കേസുണ്ട്. വിവാഹം കഴിച്ച് കുറച്ച് കാലം ഭാര്യക്കൊപ്പം താമസിച്ച ശേഷം അവരുടെ സമ്പാദ്യങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പോാലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചു.
Recommended Video

1982 ലാണ് ഇയാള്‍ ആദ്യം വിവാഹിതനായത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ ഇയാള്‍ രണ്ടാമത് ഒരു വിവാഹം കൂടി കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിലായി അഞ്ച് മക്കളുമുണ്ട്. ഭാര്യമാരുടെ അറിവില്ലാതെ വീണ്ടും വിവാഹം കഴിക്കുകയായിരുന്നു ഇയാളുടെ പതിവ്. മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം തരപ്പെടുത്തുക. ദല്‍ഹിയിലെ ഒരു സ്‌കൂള്‍ അധ്യാപികയെയാണ് ഇയാള്‍ അവസാനം വിവാഹം കഴിച്ചത്. ഭര്‍ത്താവ് മുന്‍പ് വിവാഹം കഴിച്ചിരുന്നുവെന്ന് അറിഞ്ഞ അധ്യാപികയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭുവനേശ്വറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 11 എ.ടി.എം കാര്‍ഡുകളും നാല് ആധാര്‍ കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications