കാട്ടാനയെ ഉണ്ടാക്കിയത് പിണറായിയാണോ.. സോണിയ വന്നാലും ഇതേ നടക്കൂ; ആഞ്ഞടിച്ച് എംഎം മണി
കഴിഞ്ഞ കുറെ നാളുകളായി ഇടുക്കി ജില്ലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. സമാനമായ പ്രശ്‌നമാണ് പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലകളില്‍ ഉള്ളവരം അനുഭവിക്കുന്നത്

ഇടുക്കി: കാട്ടാന ശല്യത്തിനെതിരായ കോണ്‍ഗ്രസ് സമരത്തിനെ കടന്നാക്രമിച്ച് മുന്‍മന്ത്രിയും എം എല്‍ എയുമായ എം എം മണി. കാട്ടാന ശല്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് എന്ന് എം എം മണി അവകാശപ്പെട്ടു. സോണിയ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിന് അപ്പുരം ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്ത് നടക്കും എന്നാണ് പറയുന്നത്. എം എം മണിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... വി ഡി സതീശന്‍ എന്താണ് പറയുന്നത്. വേണമെങ്കില്‍ പുള്ളിയെ അങ്ങ് ഏല്‍പ്പിക്കും മുഖ്യമന്ത്രിയെ ചെന്ന് കണ്ടാല്‍ മതി. കാട്ടാനയുടെ കാര്യം എന്നാ ചെയ്യാനാ.. മനുഷ്യനാണെങ്കില്‍ നേരിടാം. ഒരു ഗവണ്‍മെന്റ് ചെയ്യുന്നതെല്ലാം ചെയ്യും.

കാട്ടാനയെ പിണറായി ഉണ്ടാക്കിയതാണോ
ഗവണ്‍മെന്റിന്റെ പരാജയമാണ് ഇത്, കാട്ടാനയുടെ കാര്യം എന്നാണ് പറയുന്നത്. ഞാന്‍ ചോദിക്കുന്നത് പിണറായി വിജയനുണ്ടാക്കിയതാണോ കാട്ടാനയെയും കാട്ടുപന്നിയെയുമെല്ലാം. വന്യ മൃഗങ്ങളില്‍ നിന്നും പ്രതിസന്ധിയും ആക്രമണങ്ങളും നേരിട്ടവര്‍ക്ക് തക്കതായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും എന്നും എം എം മണി പറഞ്ഞു.

കാട്ടാനകളെ വെടിവെക്കും
അതേസമയം ഇടുക്കി ജില്ലയിലെ കാട്ടാന ശല്യത്തിന് എതിരെ കോണ്‍ഗ്രസ് ശക്തമായ സമരത്തിലാണ്. കാട്ടാനശല്യത്തില്‍ സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ നാട്ടിലിറങ്ങുന്ന ആനകളെ വേട്ടക്കാരെ കൊണ്ടുവന്ന് വെടിവെക്കും എന്ന് ഡി സി സി പ്രസിഡന്റ് സി പി മാത്യു പറഞ്ഞിരുന്നു.

ചര്‍ച്ചയല്ല നടപടിയാണ് വേണ്ടത്
കാട്ടാനകളെ തുരത്താന്‍ ചര്‍ച്ചയല്ല നടപടിയാണ് വേണ്ടത് എന്നും സി പി മാത്യു ആവശ്യപ്പെട്ടിരുന്നു. അതേസമയം അക്രമകാരികളായ കാട്ടാനകളെ പിടികൂടുന്നത് വൈകിയാല്‍ മൂന്നാര്‍ ഡി എഫ് ഒ ഓഫിസിന് മുമ്പിലേക്ക് നിരാഹാര സമരം വ്യാപിപ്പിക്കും യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ എസ്. അരുണ്‍ പറഞ്ഞിട്ടുണ്ട്.

ഇടുക്കിയില്‍ മാത്രമല്ല പ്രശ്‌നം
അതേസമയം വന്യജീവി ശല്യം നിയന്ത്രിക്കുന്നതിന് 25 കോടി രൂപയാണ് ഇത്തവണ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ തുടര്‍ നടപടികള്‍ വേഗത്തില്‍ വേണം എന്നാണ് കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഇടുക്കിയില്‍ മാത്രമല്ല പാലക്കാട്, വയനാട് ജില്ലകളിലും കഴിഞ്ഞ കുറെ നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടേയും കര്‍ഷകര്‍ വനം വകുപ്പിന് എതിരെ പ്രതിഷേധത്തിലാണ്.












Click it and Unblock the Notifications